മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. അമോണിയം നൈട്രേറ്റ് ഉണ്ടാക്കുന്ന ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നത്.

അപകടത്തില്‍ എട്ടുപേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് പൊലീസും സുരക്ഷാസേനയും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” എട്ടുപേര്‍ മരിച്ചു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്.” മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍.ഡി.ടിവിയോട് പറഞ്ഞു.

ഏഴരയോടാണ് അപകടം നടന്നതെന്നും 15 കിലോ മീറ്റര്‍ ദൂരത്തില്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടുവെന്നും പൊലീസ് വക്താവ് ഹേമന്ത് കാട്ക്കര്‍ പി.ടി.ഐയോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ