[]ന്യൂദല്‍ഹി: നിരപരാധികളായ മുസ്‌ലിം യുവാക്കളെ തീവ്രവാദക്കേസുകളില്‍ കുടുക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ അയച്ച കത്തിനെതിരെ ബി.ജെ.പി.
ഷിന്‍ഡേ കത്ത് ഉടന്‍ പിന്‍വലിക്കണമെന്നും രാജ്യത്തോട് മാപ്പ് ചോദിക്കണമെന്നും ബി.ജെ.പി നേതാവ് എം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഷിന്‍ഡേയുടെ കത്ത് രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരാണെന്നും ബി.ജെ.പി വ്യക്തമാക്കി.
സുശീല്‍ കുമാറിന്റെ കത്ത് സ്വാഗതാര്‍ഹമാണെങ്കിലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് ഡി. രാജ പറഞ്ഞു.
തീവ്രവാദ കേസുകളില്‍ നിരപരാധികളായ മുസ്‌ലീങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു സുശീല്‍ കുമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ പറഞ്ഞിരുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ചുമത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും കത്തില്‍ പറഞ്ഞിരുന്നു.
