2026 ജൂണില്‍ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. 15 അംഗങ്ങളുള്ള സ്‌ക്വാഡാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. തിലക് വര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.
വൈസ് ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ്. മാത്രമല്ല വൈഭവ് സൂര്യവംശിയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച പ്രകടനവുമായി വൈഭവ് മുന്നേറുകയാണ്. 15 വയസുകാരനായ വൈഭവ് സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 440 റണ്‍സാണ് നേടിയത്.
പ്രായത്തേക്കാള്‍ പക്വതയുള്ള താരത്തിന്റെ പ്രകടനത്തെ ഇതിനോടകം ലോക ക്രിക്കറ്റിലെ സീനിയര്‍ താരങ്ങള്‍ പുകഴ്ത്തിക്കഴിഞ്ഞു. മാത്രമല്ല താരത്തെ ഉടന്‍ ഇന്ത്യന്‍ ടീമിലെടുക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
അതേസമയം ത്രിരാഷ്ട്ര പരമ്പരയില്‍ ആതിഥേയരായ ശ്രീലങ്ക എ, ഇന്ത്യ എ, അഫ്ഗാനിസ്ഥാന്‍ എ എന്നിവര്‍ പങ്കെടുക്കും. ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷം, ഇന്ത്യ എ ശ്രീലങ്ക എയ്ക്കെതിരെ രണ്ട് മള്‍ട്ടി-ഡേ മത്സരങ്ങളും കളിക്കും. ഇന്ത്യയുടെ റെഡ്-ബോള്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. വൈറ്റ്-ബോള്‍ പരമ്പര ദാംബുള്ളയില്‍ നടക്കും, മള്‍ട്ടി-ഡേ മത്സരങ്ങള്‍ ഗാലെയില്‍ നടക്കും.
🚨 News 🚨
India A squad for ODI tri-series in Sri Lanka announced.
The upcoming tri-series is scheduled to be held in June, 2026.