തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളില്‍ നല്‍കിയ ആത്മിശ്വാസത്തിനും പിന്തുണയ്ക്കും ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന് നന്ദി പറഞ്ഞ് ബേസില്‍ ജോസഫ്. പുതിയ ചിത്രം മിന്നല്‍ മുരളിയുയെ ഫൈനല്‍ മിക്‌സിംഗിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റിലാണ് ബേസില്‍ നന്ദി പറയുന്നത്.

‘ഏറ്റവും പ്രിയപ്പെട്ട സമീര്‍ താഹിര്‍ ഇക്കയ്ക്ക് ഒരുപാട് നന്ദി. വാക്കുകളെ അതിശയകരമാം വിധം ഫ്രെയിമിലേക്ക് പകര്‍ത്തിയതിനും അതിലുപരിയായി ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയത്ത് തന്ന പിന്തുണയ്ക്കും ആത്മവിശ്വാസത്തിനും നന്ദി. എക്കാലവും ഞാനിത് ഓര്‍മിക്കും,’ ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Content Highlight: Basil Joseph thanked those who stood by Minnal Murali