ഗവർണർ ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ച് പൊന്നാടയണിയിച്ച് ബഷീറലി ശിഹാബ് തങ്ങൾ
Kerala
ഗവർണർ ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ച് പൊന്നാടയണിയിച്ച് ബഷീറലി ശിഹാബ് തങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th August 2026, 7:43 pm

തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ സന്ദർശിച്ച് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ. സന്ദർശനത്തിന്റെ ചിത്രങ്ങൾ ബഷീറലി ശിഹാബ് തങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ലോക് ഭവനിൽ വെച്ചായിരുന്നു സന്ദർശനം. കേരളത്തിന്റെ വികസനവും സാമൂഹിക പുരോഗതിയും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഗവർണറുമായി സൗഹൃദപരമായ ചർച്ചകൾ നടത്തിയെന്ന് ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

‘കേരള ഗവർണർ ബഹുമാനപ്പെട്ട ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ലോക് ഭവനിൽ കൂടിക്കാഴ്ച നടത്തി. സൗഹൃദം പുതുക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനവും സാമൂഹിക പുരോഗതിയും ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ സംബന്ധിച്ച് സൗഹൃദപരമായ ചർച്ചകൾ നടത്തി.

ആദരവോടെയും ഹൃദയപൂർവ്വമായും ഓർമിക്കാവുന്ന ഒരു കൂടിക്കാഴ്ച,’ ബഷീറലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആർലേക്കറെ പൊന്നാട അണിയിക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് ബഷീറലി തങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുള്ളത്.

Content Highlight: Basheer Ali Shihab Thangal Visits Kerala Governor Rajendra Arlekar