മറ്റ് പല മേഖലകളില്‍ നിന്ന് വ്യത്യസ്തമായി അന്ധവിശ്വാസങ്ങള്‍ അധികമായുള്ള മേഖലയാണ് സിനിമ. പഴയകാലം മുതല്‍ പല സംവിധായകരും സിനിമാപ്രവര്‍ത്തകരും ഇത്തരം അന്ധവിശ്വാസങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു അന്ധവിശ്വാസത്തെക്കുറിച്ചുള്ള പോസ്റ്റാണ്.
പ്രശസ്ത യൂട്യൂബറായ ഭരദ്വാജ് രംഗനെക്കുറിച്ചാണ് പോസ്റ്റ്. ഓരോ വര്‍ഷവും താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ രീതിക്ക് മാറ്റമുണ്ടാകാറില്ല. എന്നാല്‍ കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും ഭരദ്വാജ് രംഗന്‍ പങ്കുവെച്ച സിനിമകളെക്കുറിച്ചാണ് ചര്‍ച്ച.
2025ലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളായി ഭരദ്വാജ് രംഗന്‍ പങ്കുവെച്ച സിനിമകളില്‍ ഒന്നുപോലും പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. കൂലി, തഗ് ലൈഫ്, പരാശക്തി, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്നീ സിനിമകളെല്ലാം പരാജയമായി മാറി. ഈ വര്‍ഷം ഭരദ്വാജിന്റെ പ്രതീക്ഷയുള്ള സിനിമകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ലിസ്റ്റിലെ ഒമ്പത് സിനിമകളില്‍ ആദ്യ ചിത്രമായ കര ഇന്ന് തിയേറ്ററുകളിലെത്തി. എന്നാല്‍ ശരാശരിക്ക് മുകളിലുള്ള ചിത്രമെന്നാണ് കരയെക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. ലിസ്റ്റിലെ മറ്റ് സിനിമകളുടെ കാര്യത്തിലും പ്രതീക്ഷയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ടോക്‌സിക്, പേട്രിയറ്റ്, രാമായണ, സ്പിരിറ്റ്, ദൃശ്യം 3, വെട്ടുവം, അരസന്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.
കര ആവറേജായതോടെ ലിസ്റ്റിലെ മറ്റ് സിനിമകള്‍ക്കും അതേ ഗതിയാകുമോ എന്നാണ് പലരുടെയും ചോദ്യം. ലിസ്റ്റിലെ മറ്റൊരു ചിത്രമായ ടോക്‌സിക് എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. മാര്‍ച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.