[]മുംബൈ: വനിതാ ജീവനക്കാരിയെ അപമാനിച്ചതിന് മുംബൈയിലെ ബഹ്‌റൈന്‍ നയതന്ത്രജ്ഞനെതിരെ കേസ്.

ബഹ്‌റൈന്‍ കൗണ്‍സില്‍ ജനറല്‍ മുഹമ്മദ് അഹ്ദുല്‍ അസീസ് ക്വാജക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൗത്ത് മുംബൈ സൊസൈറ്റിയുടെ വനിതാ മാനേജരാണ് ക്വാജക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും സ്പര്‍ശിച്ചുവെന്നും ഉദ്യോഗസ്ഥ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ക്വാജയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഉന്നതര്‍ക്കിടയില്‍ ഇദ്ദേഹത്തിനുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

അപമാനിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍ കൂടാതെ ക്വാജ അനാവശ്യമായി തന്റെ ഓഫീസില്‍ സൂക്ഷ്മ പരിശോധന നടത്തിയെന്നും പാതിക്കാരി പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ക്വാജക്കെതിരെ ഇന്ത്യന്‍ പീനല്‍കോഡ് 354, 509, 504 വകുപ്പുകള്‍ പ്രകാരം മലബാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ക്വാജയെ പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്.