ലഖ്‌നൗ: അയോധ്യ ഭണ്ഡാര കൊള്ളയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്.ഐ.ടി. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ആദ്യ എസ്.ഐ.ടി സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവും ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ചമ്പത് റായ് , അനില്‍ മിശ്ര തുടങ്ങിയവര്‍ക്കെതിരെ യാതൊരു പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല.
കാണിക്ക എണ്ണുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് കൊള്ളയില്‍ പങ്കുള്ളതെന്ന് കാണിച്ച് അവരെ മാത്രമാണ് റിപ്പോര്‍ട്ടില്‍ഡ പരമാമര്‍ശിച്ചിരിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യര്‍ഥന മാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മുതിര്‍ന്ന ഉദ്യോഗസ്ഥനായ വിജയ് വിശ്വാസ് പന്താണ് സംഘത്തിന് നേതൃത്വം നല്‍കിയത്. എസ്.ഐ.ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ക്ഷേത്ര ട്രസ്റ്റിനും കൈമാറിയിട്ടുണ്ട്.


