[]തിരുവനന്തപുരം: സെനറ്റ് ഹാളില്‍ ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിനെക്കുറിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. []
സെനറ്റ് ഹാളില്‍ ഉപരാഷ്ട്രപതി പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ആയിരുന്നു റിപ്പോര്‍ട്ട്. പ്രസ്തുത പരിപാടിയിലെ സംഘടനയെ കുറിച്ച് അഭിപ്രായമില്ലെന്നായിരുന്നു ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ മുന്നറിയിപ്പ്.
എന്നാല്‍ ഈ റിപ്പോര്‍ട്ട് അവഗണിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതിയെ ചടങ്ങിന് എത്തിച്ചത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വി.വി.ഐപികള്‍ സ്വകാര്യ സംഘടനകളുടെയോ സ്ഥാപനങ്ങളുടെയോ ചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്‍കൂര്‍ വിവരശേഖരണം നടത്തണമെന്നും റിപ്പോര്‍ട്ട് നല്‍കുകയും വേണം.
എന്നാല്‍ ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ഒരു ചടങ്ങ് ഒഴിവാക്കമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അത് അവഗണിച്ചതിന്റെ കാര്യം വ്യക്തമല്ല.
ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘിച്ചത് സംബന്ധിച്ച് ചീഫ് സെക്രട്ടറി സംഘാടകരോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്.
കേന്ദ്ര ഇന്റലിജന്‍സും പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചും അറിയിച്ചിട്ടും ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കടുക്കാനിടയായ സാഹചര്യം വ്യക്തമല്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.
