എഡിറ്റര്‍
എഡിറ്റര്‍
വിപണി പിടിച്ചെടുക്കാന്‍ അതുല്‍ ഓട്ടോ ലിമിറ്റഡ് കേരളത്തില്‍
എഡിറ്റര്‍
Saturday 8th June 2013 12:42pm

auto..

തിരുവനന്തപുരം: അതുല്‍ ഓട്ടോ ലിമിറ്റഡിന്റെ പുതിയ ഡീസല്‍ എന്‍ജിന്‍ ഓട്ടോറിക്ഷയുടെ ദേശീയതല വിപണനത്തിന് കേരളത്തില്‍ തുടക്കമായി.
Ads By Google

പരമാവധി 7.4 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന എന്‍ജിനൊപ്പം ഇലക്ട്രിക് സ്റ്റാര്‍ട്ട് സൗകര്യവും ഉയര്‍ന്ന ഇന്ധനക്ഷമതയുമൊക്കെ വാഗ്ദാനം ചെയ്യുന്ന ഓട്ടോറിക്ഷയ്ക്ക് 1.35 ലക്ഷം രൂപയാണ് വില.

ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അതുല്‍ ഓട്ടോ ലിമിറ്റഡ് വിപണിയില്‍ മികച്ച പ്രതികരമാണ് ഇതുവരെ ഉണ്ടാക്കിയിട്ടുള്ളത്.  അതുലിന്റെ പുതിയ മോഡല്‍,395 സി സി, നാലു സ്‌ട്രോക്ക് ഡീസല്‍ എന്‍ജിനുള്ള ഓട്ടോറിക്ഷയ്ക്ക് ജമിനി ഡി സെഡ് എന്നാണു പേരിട്ടിരിക്കുന്നത്.

കേരളത്തില്‍ ഓട്ടോ വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതും, യാത്രക്കായി ആളുകള്‍ ഓട്ടോറിക്ഷയെ കൂടുതലായി ആശ്രയിക്കുന്നതുമാണ്  കേരളത്തില്‍ കച്ചവടം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് അതുല്‍ ഓട്ടോ ലിമിറ്റഡ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

യാത്രക്കാര്‍ക്കും സാധനങ്ങള്‍ സൂക്ഷിക്കാനും വേണ്ടത്ര സ്ഥലസൗകര്യം ഉറപ്പു നല്‍കുന്ന ജെമിനി ഡി സെഡില്‍ ആകര്‍ഷകമായ അകത്തളവും സ്‌റ്റൈല്‍ സമ്പന്നമായ ഡാഷ് ബോര്‍ഡും ഇരട്ട വര്‍ണ അപ്‌ഹോള്‍സ്റ്ററിയുമൊക്കെ നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടു വര്‍ഷ വാറന്റിക്കൊപ്പം ജമിനി ഡി സെഡിന് ആറ് സൗജന്യ സര്‍വീസിങ്ങും നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നു.

പിക് അപ്, ഇന്ധനക്ഷമത, വിശ്വാസ്യത, സുരക്ഷ തുടങ്ങിയ മേഖലകളിലും, സര്‍വ്വീസിലും ജമിനി ഡി സെഡ് മുന്നിലാണെന്ന് അതുല്‍ ഓട്ടോ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ്‌ പോള്‍ സക്കറിയ അറിയിച്ചു.

Advertisement