മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അസ്‌കര്‍ അലി. ആസിഫ് അലിയുടെ സഹോദരന്‍ കൂടിയായ അസ്‌കര്‍ ഹണി ബീ ടൂ എന്ന സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ചെമ്പരത്തിപൂവ്, കാമുകി, എന്നീ സിനിമകളിലും അഭിനയിച്ചു.
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അസ്‌കര്‍ അലി. ആസിഫ് അലിയുടെ സഹോദരന്‍ കൂടിയായ അസ്‌കര്‍ ഹണി ബീ ടൂ എന്ന സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ചെമ്പരത്തിപൂവ്, കാമുകി, എന്നീ സിനിമകളിലും അഭിനയിച്ചു.
ഇപ്പോഴിതാ താരത്തിന്റെ സംഭവം അധ്യായം ഒന്ന് എന്ന സിനിമ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ജിത്തു സതീശന്‍ മംഗലത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം മാര്‍ച്ച് 6നാണ് തിയേറ്ററുകളിലെത്തിയത്. വലിയ ഹെപ്പോ, പ്രൊമോഷനോ ഇല്ലാതെ വന്ന ഈ മിസ്റ്ററി ഫാന്റസി ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സിനിമയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് അസ്‌കര്‍ അലി.
‘സംഭവം എന്ന സിനിമ ഒരു വലിയ വിജയത്തിലേക്ക് പോയി കൊണ്ടിരിക്കുന്നു എന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. ഇത്തരമൊരു വിജയം ഞാനും ആദ്യമായാണ് എക്‌സ്പീരിയന്‍സ് ചെയ്യുന്നത്. സിനിമ റിലീസാകുന്നതിന് മുമ്പ് ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. പക്ഷേ സിനിമ റിലീസായി കഴിഞ്ഞ്, ആദ്യത്തെയോ രണ്ടാമത്തെയോ ദിവസം ആകുമ്പോഴേക്കും ബാഗ് എടുത്തു ഫുള്‍ ക്രൂ നാട്ടിലേക്ക് പോകുകയാണ് പതിവ്.
എന്നാല്‍ എഴ് ദിവസവും കഴിഞ്ഞ്, സംഭവം എന്ന സിനിമ തിയേറ്ററില്‍ നിറഞ്ഞോടുകയെന്നത് സന്തോഷമുള്ള കാര്യമാണ്. തിയേറ്റര്‍ വിസിറ്റും മറ്റു പരിപാടികളുമായിട്ട് ഞങ്ങള്‍ ഉറങ്ങിയില്ല. പക്ഷേ, ഞങ്ങള്‍ ക്ഷീണിച്ചിട്ടുണ്ടെങ്കിലും ആ തളര്‍ച്ച അറിയുന്നില്ല. ഈ സിനിമയുടെ വിജയം ആസ്വദിക്കാന്‍ കഴിഞ്ഞു എന്നത് ജീവിതത്തില്‍ കിട്ടിയ ഒരു ഭാഗ്യമാണ്,’ അസ്‌കര്‍ അലി പറഞ്ഞു.
സംഭവം അധ്യായം ഒന്ന് എന്നത് ഒരു ടൈം ലൂപ്പ് സിനിമയാണെന്നും സിനിമ റിലീസായിട്ടുള്ള ഈ ഒരാഴ്ച്ച തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ആഴ്ച്ചകളാണെന്നും അസ്‌കര്‍ അലി പറയുന്നു. പ്രേക്ഷകരും നമ്മളും ഒരുമിച്ചാണ് വളര്‍ന്നതെന്നും അവര്‍ വളരുമ്പോഴാണ് സംവിധായകരും ആര്‍ട്ടിസ്റ്റുകളും വളരുന്നതെന്നും അസ്‌കര്‍ അലി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ വിനീത് കുമാര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അസീം ജമാല്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlight: Askar Ali On the success of the film sambavam