ഇത്തവണത്തെ ഓണത്തിന് മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത് മൂന്ന് യൂത്തന്മാരുടെ സിനിമകളാണ്. ഓണം ആഘോഷമാക്കാന്‍ ടൊവിനോ തോമസും ആസിഫ് അലിയും ആന്റണി വര്‍ഗീസ് പെപ്പെയുമാണ് തങ്ങളുടെ പുതിയ സിനിമയുമായി എത്തുന്നത്.

ഇന്ന് സെപ്റ്റംബര്‍ 12ന് ആസിഫിന്റെയും ടൊവിനോയുടെയും സിനിമകളുടെ ക്ലാഷ് റിലീസ് നടക്കുകയാണ്. തൊട്ടടുത്ത ദിവസമാണ് പെപ്പെയുടെ പടമെത്തുന്നത്. ഇപ്പോള്‍ മൂവരും പരസ്പരം തങ്ങളുടെ സിനിമകള്‍ പ്രൊമോട്ട് ചെയ്ത് കൊണ്ട് പുറത്തുവിട്ട വീഡിയോയാണ് വൈറലാകുന്നത്.

പെപ്പെ ടൊവിനോ ചിത്രമായ എ.ആര്‍.എം. കാണാന്‍ ആവശ്യപ്പെടുമ്പോള്‍ ടൊവിനോ ആസിഫ് ചിത്രമായ കിഷ്‌ക്കിന്ധാ കാണ്ഡം കാണാനാണ് ആവശ്യപ്പെടുന്നത്. വീഡിയോയില്‍ പെപ്പെയും ടൊവിനോയും ഒരുമിച്ചാണ് എത്തുന്നത്. പിന്നാലെ ആസിഫ് അലി പെപ്പെ ചിത്രമായ കൊണ്ടല്‍ കാണാന്‍ ആവശ്യപ്പെടുന്നതും കാണാം.

‘ഞങ്ങള്‍ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്! മിന്നിച്ചേക്കണേ!’ എന്ന ക്യാപ്ഷനോടെയാണ് മൂവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് നടന്മാരും പരസ്പരം സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് എത്തിയതോടെ സോഷ്യല്‍ മീഡിയ ഇവരെ പ്രശംസിച്ച് കൊണ്ട് മുന്നോട്ട് വന്നു. ഇതിന് താഴെ നിരവധിപേര്‍ കമന്റുകളെത്തി.