[share]

[]തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുസ്‌ലീം ലീഗിനൊപ്പം മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. മലപ്പുറത്താണ് ലീഗിനൊപ്പം അസ്ഹറുദ്ദീന്‍ പ്രചരണത്തിനിറങ്ങുന്നത്.

പൊന്നാനിയിലും താരം പ്രചരണത്തിന് ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പമിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

തിരഞ്ഞെടുപ്പ് വിജയത്തിന് യുവാക്കളുടെ പിന്തുണ നേടുന്നതിന്റെ ഭാഗമായാണ് അസ്ഹറുദ്ദീനെ കളത്തിലിറക്കാന്‍ ലീഗ് തീരുമാനിച്ചിരിയ്ക്കുന്നത്.

കോഴ വിവാദവുമായി ബന്ധപ്പെട്ട് ക്രീസില്‍ നിന്നും വിലക്കപ്പെട്ട താരത്തിന്റെ വിലക്ക് പിന്നീട് ആന്ധ്രാ പ്രദേശ് കോടതി എടുത്തു കളഞ്ഞെങ്കിലും പിന്നീട് കളിയില്‍ സജീവമല്ലാതിരുന്ന താരം കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്ന് പറഞ്ഞിരുന്നു.

നിലവില്‍ എം.പിയാണ് അസ്ഹറുദ്ദീന്‍. 2009ലാണ് ഇദ്ദേഹം ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പിന്നീട് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മത്സരിച്ച് ജയിക്കുകയായിരുന്നു.