owaisi

 


തമിഴരെ പോലെ തന്നെ മുസ്‌ലിംങ്ങള്‍ക്കും അവരുടേതായ സംസ്‌ക്കാരമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലും മുട്ടുകുത്തിച്ച ജെല്ലിക്കെട്ട് സമരത്തില്‍ നിന്നും മുസ്‌ലിംങ്ങള്‍ ഉര്‍ജ്ജം ഉള്‍ക്കൊള്ളണമെന്നും ഉവൈസി പറഞ്ഞു.


ന്യൂദല്‍ഹി: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്ജനത പോരാടിയത് പോലെ മുസ്‌ലിംങ്ങള്‍ മുത്തലാഖിന് വേണ്ടിയും ശബ്ദിക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.

തമിഴരെ പോലെ തന്നെ മുസ്‌ലിംങ്ങള്‍ക്കും അവരുടേതായ സംസ്‌ക്കാരമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലും മുട്ടുകുത്തിച്ച ജെല്ലിക്കെട്ട് സമരത്തില്‍ നിന്നും മുസ്‌ലിംങ്ങള്‍ ഉര്‍ജ്ജം ഉള്‍ക്കൊള്ളണമെന്നും ഉവൈസി പറഞ്ഞു.

തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വിവാഹം കഴിക്കുകയും പിരിയുകയും ചെയ്യും. ആരും തങ്ങളെ നിയന്ത്രിക്കാന്‍ വരേണ്ടെന്നും ഉവൈസി പറഞ്ഞു. മുത്തലാഖ് നിരോധിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് ചര്‍ച്ചകളുയരുന്ന സാഹചര്യത്തിലാണ് ഉവൈസിയുടെ പരാമര്‍ശം.


Read more: ദേശീയപതാക തലതിരിച്ച് ഉയര്‍ത്തി ബി.ജെ.പി നേതാവ്: ചില ദിവസങ്ങളില്‍ അടിവസ്ത്രം തിരിച്ചിട്ടുപോകുന്നത് പോലെയെന്നും വിശദീകരണം


മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് 2016 ഡിസംബറില്‍ അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ല. ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ ഈ വ്യക്തി നിയമ ബോര്‍ഡുകള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു.

മുത്തലാഖിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ മുത്തലാഖിനെ പിന്തുണച്ച് മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡും കോടതിയെ സമീപിച്ചിരുന്നു.


Also read: മലബാറിന്റെ ഫുട്‌ബോള്‍ ലഹരി നുണഞ്ഞ് മാവൂരിലെ സെവന്‍സ് ഗ്യാലറിയില്‍ അറബികളും