ഇന്ത്യയൊന്നാകെ ആഘോഷിക്കപ്പെട്ട യഥാര്‍ത്ഥ ജീവിതത്തിലെ താരജോടിയാണ് വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മയുടേത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിയ്ക്കും ബോളിവുഡ് സൂപ്പര്‍താരം അനുഷ്‌ക ശര്‍മയും സമൂഹമാധ്യമങ്ങളിലും സജീവമാണ്.
ഈ വര്‍ഷമാദ്യം ഇരുവര്‍ക്കും ഒരു മകള്‍ ജനിച്ചിരുന്നു. എന്നാല്‍ വാമിക എന്ന് പേരിട്ട മകളുടെ ചിത്രങ്ങള്‍ ദമ്പതികള്‍ അധികം പങ്കുവെയ്ക്കാറില്ല.
മകളുടെ മുഖം മാധ്യമങ്ങളില്‍ പ്രത്യക്ഷമാക്കില്ലെന്ന് കോഹ്‌ലിയും അനുഷ്‌കയും നേരത്തേ വ്യക്തമാക്കിയിരുന്നു. എങ്കിലും മകളുടെ മുഖം കാണാത്ത രീതിയില്‍ മകളുമൊത്തുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെയ്ക്കാറുണ്ട്.
Content Highlight: Anushka Sharma shares a picture with daughter Vamika
