മഹാരാജ എന്ന സിനിമയിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ദി ഹിന്ദുവിന്റെ ദി ഹഡിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.
മഹാരാജ എന്ന സിനിമയിലേക്ക് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ദി ഹിന്ദുവിന്റെ ദി ഹഡിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്.
ഇമൈക്ക നൊടികൾ എന്ന ചിത്രത്തിന് ശേഷം ധാരാളം സൗത്ത് ഇന്ത്യൻ സിനിമകൾ വന്നിരുന്നുവെന്നും എന്നാൽ അതിൽ പലതും താൻ നിരസിച്ചുവെന്നും അനുരാഗ് കശ്യപ് പറയുന്നു.
ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു അന്ന് തനിക്ക് സൗത്ത് ഇന്ത്യൻ സിനിമകളുടെ ഓഫറുകൾ വന്നിരുന്നതെന്നും എന്നാൽ മൂന്ന് വർഷത്തോളം താൻ സിനിമകളോട് നോ പറഞ്ഞുവെന്നും അനുരാഗ് പറഞ്ഞു.
പിന്നെ, കെന്നഡി സിനിമയുടെ പോസ്റ്റ് -പ്രൊഡക്ഷൻ സമയത്ത് തന്റെ സുഹൃത്തായ കെ.യു മോഹനൻ്റെ വീട്ടിൽ വെച്ച് വിജയ് സേതുപതിയെ താൻ കണ്ടുമുട്ടിയെന്നും അദ്ദേഹം തന്നോട് ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞുവെന്നും അനുരാഗ് വ്യക്തമാക്കി.

ആദ്യം താൻ പറ്റില്ലെന്നാണ് പറഞ്ഞതെന്നും എന്നാൽ കെന്നഡി സിനിമയിൽ അദ്ദേഹം തന്നെ ഒരുപാട് സഹായിച്ചതുകൊണ്ട് പിന്നീട് പറ്റില്ല എന്ന് പറയാൻ തനിക്ക് പറ്റിയില്ലെന്നും അനുരാഗ് പറയുന്നു.
അതുകൊണ്ട് താൻ വിജയ് സേതുപതിയോട് ‘എന്റെ മകളുടെ വിവാഹം അടുത്ത വർഷം നടത്തണം, എനിക്ക് അതിന്‍റെ ചിലവ് താങ്ങാൻ കഴിയില്ലെന്നാണ് കരുതുന്നത്’ എന്നുപറഞ്ഞുവെന്നും അപ്പോൾ തങ്ങൾ സഹായിക്കാമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അനുരാഗ് പറഞ്ഞു. അങ്ങനെയാണ് മഹാരാജ എന്ന സിനിമ നടന്നതെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
‘ഇമൈക്ക നൊടികൾ എന്ന ചിത്രത്തിന് ശേഷം ധാരാളം സൗത്ത് ഇന്ത്യൻ സിനിമകൾ വന്നിരുന്നു. എന്നാൽ അതിൽ പലതും ഞാൻ നിരസിച്ചു. ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു അന്ന് സൗത്ത് ഇന്ത്യൻ സിനിമകളുടെ ഓഫറുകൾ വന്നിരുന്നത്. 3 വർഷത്തോളം ഞാൻ സിനിമകളോട് നോ പറഞ്ഞു.
പിന്നെ, കെന്നഡിയുടെ പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് എൻ്റെ സുഹൃത്തായ കെ.യു മോഹനൻ്റെ വീട്ടിൽ വെച്ച് വിജയ് സേതുപതിയെ ഞാൻ കണ്ടുമുട്ടി.

അദ്ദേഹം എന്നോട് ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടെന്ന് പറഞ്ഞു. ആദ്യം ഞാൻ പറ്റില്ല എന്നാണ് പറഞ്ഞത്. പക്ഷെ, കെന്നഡി സിനിമയിൽ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. അതുകൊണ്ട് ആ ചിത്രത്തിൽ ഒരു നന്ദി കാർഡ് വെച്ചിട്ടുണ്ട്. എന്നെ സഹായിച്ചതുകൊണ്ട് എനിക്ക് പിന്നീട് പറ്റില്ലെന്ന് പറയാൻ പറ്റിയില്ല.
അതുകൊണ്ട് ഞാൻ അദ്ദേഹത്തോട് ‘എന്റെ മകളുടെ വിവാഹം അടുത്ത വർഷം നടത്തണം, എനിക്ക് അതിന്‍റെ ചിലവ് താങ്ങാൻ കഴിയില്ലെന്നാണ് കരുതുന്നത്’ എന്നുപറഞ്ഞപ്പോൾ ‘ഞങ്ങൾ സഹായിക്കാം’ എന്നാണ് തിരിച്ചുപറഞ്ഞത്. അങ്ങനെയാണ് മഹാരാജ നടന്നത്,’ അനുരാഗ് കശ്യപ് പറയുന്നു.
Content Highlight: Anurag Kashyap Talking About Vijay Sethupathi and Maharaja Movie