ഒരാള്‍ മതി, തപ്‌സിയുടെ സാന്ദ് കീ ആഖില്‍ അഭിനയിക്കാന്‍ സമീപിച്ചപ്പോള്‍ കങ്കണ പറഞ്ഞത്, വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപ്
DMOVIES
ഒരാള്‍ മതി, തപ്‌സിയുടെ സാന്ദ് കീ ആഖില്‍ അഭിനയിക്കാന്‍ സമീപിച്ചപ്പോള്‍ കങ്കണ പറഞ്ഞത്, വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപ്
ന്യൂസ് ഡെസ്‌ക്
Friday, 24th July 2020, 7:24 pm

മുംബൈ: നടന്‍ സുശാന്തിന്റെ മരണ ശേഷം ബോളിവുഡില്‍ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ തുടരുന്നതിനിടെ കങ്കണ റണൗത്തിനെതിരെ വീണ്ടും അനുരാഗ് കശ്യപ്.

തപ്‌സി പന്നുവും ഭൂമി പഡ്‌നേക്കറും ഒരുമിച്ചഭിനയിച്ച സാന്ത് തി ആംഖിനായി കങ്കണയെ സമീപിച്ചിരുന്നെന്നാണ് ചിത്രം നിര്‍മിച്ച അനുരാഗ് കശ്യപ് പറയുന്നത്. ചിത്രത്തിന്റെ കഥ കേട്ട ശേഷം ഇതില്‍ രണ്ട് കഥാപാത്രങ്ങള്‍ ആവശ്യമില്ലെന്നും ഒരാള്‍ മതിയെന്നുമാണ് കങ്കണ പറഞ്ഞത്.

‘ സാന്ദ് കി ആംഖിന്റെ തിരക്കഥ തുഷാര്‍ കങ്കണയ്ക്ക് നല്‍കിയപ്പോള്‍ കഥ വളരെ മികച്ചതാണെന്നും എന്നാല്‍ രണ്ട് കഥാപാത്രങ്ങളുടെ ആവശ്യകതയെന്തെന്നുമാണ് കങ്കണ ചോദിച്ചത്,’ കങ്കണ അനുരാഗ് കശ്യപിനോട് പറഞ്ഞു. പ്രായമുള്ള കഥാപാത്രത്തെ മാറ്റി ചെറുപ്പമാക്കിയാല്‍ താന്‍ ചെയ്യാമെന്നും കങ്കണ പറഞ്ഞതായി അനുരാഗ് കശ്യപ് പറഞ്ഞു.

വയോധികരായ രണ്ട് സഹോദരിമാര്‍ ഷൂട്ടേര്‍സ് ആവാന്‍ ശ്രമിക്കുന്ന കഥയായിരുന്നു സാന്ദ് കി ആഖിന്റേത്. ഈ രണ്ടു കഥാപാത്രങ്ങളിലേക്കും തപ്‌സി പന്നു, ഭൂമി പഡ്‌നേക്കര്‍ എന്നീ നടിമാരാണ് പിന്നീട് കാസ്റ്റ് ചെയ്യപ്പെട്ടത്.

സഹ കഥാപാത്രങ്ങളെ ഒഴിവാക്കുകയും സംവിധായകന്റെ ജോലിയില്‍ ഇടപെടുകയുമാണ് കങ്കണ ചെയ്യുന്നെന്നും അനുരാഗ് കശ്യപ് ആരോപിച്ചു.

‘ അവരുടെ എല്ലാ സിനിമകളും തന്നെക്കുറിച്ച് തന്നെയാണ്. താരങ്ങള്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത് അങ്ങനെയാണെന്നാണ് അവര്‍ കരുതുന്നത്. അവര്‍ ഒരു വലിയ താരമാണ് പക്ഷെ അവര്‍ മറ്റുള്ളവരെ പിന്താങ്ങുന്നുണ്ടോ?,’ അനുരാഗ് കശ്യപ് ചോദിച്ചു.

നേരത്തെയും കങ്കണയ്‌ക്കെതിരെ അനുരാഗ് കശ്യപ് രംഗത്തു വന്നിരുന്നു.

ഈ പുതിയ കങ്കണയെ തനിക്കറിയില്ലെന്നാണ് അദ്ദേഹം കങ്കണയുടെ ഒരു അഭിമുഖത്തിന്റെ ലിങ്ക് പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.
‘ ഞാന്‍ നേരത്തെ കങ്കണയുടെ നല്ല സുഹൃത്തായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പുതിയ കങ്കണയെ എനിക്ക് പരിചയമേ ഇല്ല’. എന്നാണ് അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ