സംവിധായകന്‍ അനുരാഗ് കശ്യപ് തന്റെ പുതിയ സിനിമാ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചു. ഗുഡ് ബാഡ് ഫിലിംസ് എന്നാണ് കമ്പനിയുടെ പേര്. 2018ല്‍ തന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഫാന്റം ഫിലിംസ് അനുരാഗ് കശ്യപ് പിരിച്ചു വിട്ടിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ കമ്പനി അനുരാഗ് കശ്യപ് പ്രഖ്യാപിച്ചത്. പുതിയ കമ്പനിയുടെ ലോഗോയും നിര്‍മ്മാണ പങ്കാളികളുടെ പേരും പങ്കുവെച്ചു.
