രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ അണിയിച്ചൊരുക്കുന്നന്ന അണ്ണാത്തെയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

സണ്‍ നെറ്റ്‌വര്‍ക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

രജനികാന്ത് ചിത്രങ്ങളുടെ ട്രേഡ്മാര്‍ക്ക് എലമെന്റുകള്‍ എല്ലാം ഒന്നുചേരുന്ന സിനിമയാവും അണ്ണാത്തെ എന്ന് അടിവരയിട്ടുറപ്പിക്കുന്ന രീതിയിലാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

കോളിവുഡ് ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണിത്. 58 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്.

രജനികാന്തിന് വേണ്ടി അവസാനമായി എസ്.പി. ബാലസുബ്രഹ്മണ്യം ആലപിച്ച ഗാനം നേരത്തെ തന്നെ തരംഗം സൃഷ്ടിച്ചിരുന്നു. അണ്ണാത്തെ അണ്ണാത്തെ എന്ന് തുടങ്ങുന്ന ഡപ്പാം കൂത്ത് ഗാനമായിരുന്നു എസ്.പി.ബി അവസാനമായി ആലപിച്ചത്.

രജനികാന്തിനൊപ്പം നയന്‍താര, സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി. ഇമ്മന്‍ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഏറെകാലത്തിനു ശേഷം രജനി ചിത്രം റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കുകയുമാണ് ആരാധകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Annathe trailer released