ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നങ്ങളില്‍ നടന്‍ ബാലയെ അനുകൂലിച്ച് നടി അഞ്ജലി അമീര്‍. അഞ്ജലി തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് ബാലക്ക് പിന്തുണ അറിയിച്ചത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് പോലും 3000 മുതല്‍ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെ പോലെയുള്ള ഒരു നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്ന് പറയുന്നത് ശരിയല്ലെന്നും ഉണ്ണി മുകുന്ദന്‍ കാണിക്കുന്ന കണക്കുകളില്‍ താളപ്പിഴകള്‍ ഉണ്ടെന്നും താരം  കുറിപ്പില്‍ പറയുന്നു.

‘ഞാന്‍ ബാലയെ ശക്തമായി പിന്തുണയ്ക്കുന്നു, എന്തുകൊണ്ടെന്നാല്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് പോലും 3000 മുതല്‍ 5000 വരെ പ്രതിഫലം കിട്ടുന്ന കാലത്ത് ബാലയെ പോലെയുള്ള ഒരു ആക്ടറിനു ഉണ്ണിമുകുന്ദന്‍ ദിനവും 10,000 രൂപ പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്ന് പറയുന്നതിലും, ബാക്കിയുള്ളവര്‍ക്ക് കൊടുത്ത പ്രതിഫലത്തിലും കാണിക്കുന്ന കണക്കിലെ താളപ്പിഴകളും, ഉണ്ണി മുകുന്ദന്‍ പറയുന്നതില്‍ വശപ്പിശക് തോന്നുന്നു.

ബാലക്ക് ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ച് പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലായിരിക്കും. അത് അയാളുടെ കഴിവുകേടായി കരുതരുത്; അഞ്ജലി അമീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

 

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങള്‍ ബാല ഉന്നയിച്ചിരുന്നു. താന്‍ ഉള്‍പ്പടെ സിനിമയില്‍ പ്രവര്‍ത്തിച്ചര്‍ക്ക് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്നും, സ്ത്രീകള്‍ക്ക് മാത്രമാണ് പ്രതിഫലം നല്‍കിയത് എന്നുമാണ് ബാല ഉന്നയിച്ച പ്രധാന ആരോപണം.

ബാല ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ നിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല സിനിമയില്‍ അഭിനയിച്ച എല്ലാര്‍ക്കും പ്രതിഫലം നല്‍കിയെന്നും ഉണ്ണി വ്യക്തമാക്കിയിരുന്നു.

content highlight: anjali ameer against unnimukundan’s statement