നടന്‍ അനൂപ് മേനോനെതിരെ പരസ്യ വെല്ലുവിളിയുമായി നടനും ആങ്കറുമായ ജീവ ജോസഫ്. അനൂപ് മേനോന്‍ നായകനാവുന്ന പുതിയ ചിത്രം 21 ഗ്രാംസിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്ന ചാലഞ്ച് ഏറ്റെടുക്കാനാണ് ജീവ അനൂപ് മേനോനെ വെല്ലുവിളിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി കാക്കനാട് പരിസരത്തുവച്ച് 21 ഗ്രാംസിന്റെ പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി എല്ലാ സിനിമാ പ്രവര്‍ത്തകരെയും ജീവ ചാലഞ്ച് ചെയ്തിരിക്കുകയാണ്.
അനൂപ് മേനോന്‍, അനു മോഹന്‍, തുടങ്ങിയ എല്ലാവരുടെയും പേര് എടുത്ത് പറഞ്ഞു പോസ്റ്റര്‍ ഒട്ടിച്ചു ചാലഞ്ച് ആക്‌സപ്റ്റ് ചെയ്യാന്‍ പറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആണ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെക്കുന്നത്.

മലയാളത്തിന്റെ ലെജന്‍ഡുകള്‍ക്കൊപ്പം, യുവതാരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഫയര്‍ ബ്രാന്റ് ഡയലോഗുകളുടെ സ്രഷ്ടാക്കളായ രഞ്ജിത്തും രണ്‍ജി പണിക്കറും ഒന്നിച്ച് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വ്യാപകമായ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
നിഗൂഢമായ കൊലപാതകങ്ങളും അതിന് പിന്നാലെ നടക്കുന്ന അന്വേഷണവുമായുള്ള ഒരു ക്രൈം ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്. ട്രാഫിക്കിന് ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും 21 ഗ്രാംസ് എന്നാണ് പ്രതീക്ഷകള്‍.
മാര്‍ച്ച് 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ക്രൂരമായ കൊലപാതകങ്ങളും അതിന്റെ അന്വേഷണവും ആയി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു മോഡിലായിരിക്കും പുറത്തിറങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണയാണ് എഴുതി സംവിധാനം ചെയ്യുന്നത്.
അതേസമയം നേരത്തെ ചിത്രത്തിലെ ആദ്യഗാനമായ ‘വിജനമാം താഴ്‌വാരം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ത്രില്ലര്‍ ചിത്രമെന്ന പാറ്റേണില്‍ ഒരുങ്ങുമ്പോള്‍ തന്നെ ചിത്രത്തിന് ഒരു ഇമോഷണല്‍ ഡ്രാമ സ്വഭാവവും വരുന്നുണ്ടെന്നാണ് ഗാനം തരുന്ന സൂചന. ദീപക് ദേവിന്റെ സംഗീതത്തില്‍ ഹരിശങ്കര്‍ ആലപിച്ച ഗാനം ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.
ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Anchor Jeeva Joseph challenges Anoop Menon
