സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ജോക്കാവുകയും നോര്‍മലൈസ് ചെയ്യപ്പെടുകയുമാണെന്ന് നടി അനാര്‍ക്കലി മരിക്കാര്‍. ‘വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റി’ന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ‘ജാക്കിവെപ്പ് ജോക്കല്ല’എന്ന പ്ലക്കാര്‍ഡുമേന്തി നില്‍ക്കുന്ന ഒരു ഫോട്ടോ അനാര്‍ക്കലി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.
അതിനോട് വളരെ ടോക്‌സിക്കായാണ് ആളുകള്‍ പ്രതികരിച്ചതെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അനാര്‍ക്കലി മരിക്കാര്‍ പറഞ്ഞു.
‘വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിലുള്ളൊരു ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആയിരുന്നു അത്. നല്ലൊരു ഉദ്ദേശത്തോടെയുള്ളൊരു ക്യാമ്പയിന്‍ ആയിരുന്നു. എന്നാല്‍ അതിന് കിട്ടിയൊരു റെസ്‌പോണ്‍സ് വളരെ ടോക്‌സിക്കായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തെ നോര്‍മലൈസ് ചെയ്തും അതിനെ ഒരു ജോക്കായിക്കണ്ടും ഒരുപാട് കമന്റുകളുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്രയും ടോക്‌സിസിറ്റിയാണ്.
ജാക്കിവെപ്പ് ജോക്കല്ലയെന്നതിനോട് എന്തിനാണ് എതിരഭിപ്രായം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തമാശയല്ലയെന്നായിരുന്നു ആ ക്യാമ്പയിനിന്റെ ഭാഗമായുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ ക്യാപ്ഷന്‍. പക്ഷേ കമന്റിടുന്ന ഭൂരിഭാഗം ആണുങ്ങളും അതിനെ വളരെ നെഗറ്റീവായാണ് കണ്ടത്,’ അനാര്‍ക്കലി പറഞ്ഞു.
Conten Highlights: Anarkali Marikkar about sexual abuse
