സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗംഗുഭായ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ ഷൂട്ടിങ്ങ് അവസാനിച്ചതുമായി ബന്ധപ്പെട്ടാണ് ആലിയ വൈകാരികമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

സിനിമയുടെ ചിത്രീകരണവേളയില്‍ ഉണ്ടായ സംഭവങ്ങള്‍ മറ്റൊരു സിനിമ പോലെയാണെന്നാണ് ആലിയ പറയുന്നത്.

‘2019 ഡിസംബര്‍ എട്ടിന് തുടങ്ങിയതാണ് ഗംഗുഭായുടെ ഷൂട്ടിങ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. രണ്ട് ലോക്ക്ഡൗണിനെയും കൊവിഡിന്റെ രണ്ട് തരംഗങ്ങളെയും നേരിട്ടു.

സംവിധായകനും തനിക്കും ചിത്രീകരണ വേളയില്‍ തന്നെ കൊവിഡ് പിടിപെട്ടു. മറ്റൊരു സിനിമ പോലെയാണ് അക്കാര്യങ്ങളെല്ലാം. പക്ഷേ എന്നിട്ടും ജീവിതം മാറ്റിമറിച്ച വലിയ അനുഭവമാണ് എനിക്കുണ്ടായത്,’ ആലിയ കുറിച്ചു.

 


Content Highlight: Alia Bhatt shares Gangubai experience