ആലപ്പുഴ: ആലപ്പുഴയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. അമ്പലപ്പുഴയിലാണ് സംഭവം. പാളം ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്‍ ഗതാഗതം ഒരുമണിക്കൂര്‍ തടസ്സപ്പെട്ടു.
പാളം ശരിയാക്കാനുള്ള സംഘം എറണാകുളത്ത് നിന്നും പുറപ്പെട്ടു. നേത്രാവതി, മെമു ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
