എഡിറ്റര്‍
എഡിറ്റര്‍
‘അച്ഛന്‍-മകന്‍ സര്‍ക്കാരി’നെ പ്രതിരോധിച്ച് അഖിലേഷ് യാദവ്
എഡിറ്റര്‍
Saturday 10th May 2014 12:35pm

akhf

  ഗോരഘ്പൂര്‍: ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ ‘അച്ഛന്‍-മകന്‍ സര്‍ക്കാര്‍’ എന്ന ബി.ജെ.പി നേതാവ് നരേന്ദ്ര മോഡിയുടെ പരാമര്‍ശനത്തിനുള്ള മറുപടിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

മോഡിക്ക് മകന്‍ ഉണ്ടായിരുന്നുവെങ്കില്‍ തന്റെ അച്ഛന്‍ തന്നെ മുഖ്യമന്ത്രിയാക്കിയത് പോലെ മോഡിയും മകനെ മുഖ്യമന്ത്രിയാക്കുമായിരുന്നു എന്ന് അഖിലേഷ് യാദവ് പരിഹാസത്തോടെ പറഞ്ഞു.

മഹാരാജഗഞ്ച് ജി.എസ്.ബി.എസ് ഇന്റര്‍ കോളേജില്‍ ഇന്നലെ നടന്ന സമ്മേളനത്തിലായിരുന്നു അഖിലേഷിന്റെ മറുപടി.

സുരക്ഷ പ്രശ്‌നത്തിന്റെ പേരില്‍ തന്റെ റാലിക്ക് അനുമതി നിഷേധിക്കുന്നത് ഉത്തര്‍പ്രദേശിലെ അച്ഛന്‍-മകന്‍ സര്‍ക്കാരും ( സമാജ്്‌വാദ് പാര്‍ട്ടി നേതാവ് മുലായം സിങിനെയും മകന്‍ അഖിലേഷ് യാദവിനെയും പരാമര്‍ശിച്ച് ) യു.പി.എ സര്‍ക്കാരും ഒത്തുചേര്‍ന്നാണെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഡി കുറ്റപ്പെടുത്തിയരുന്നു.

ഒരു വ്യക്തിയെ പോലും സംരക്ഷിക്കാനുള്ള കഴിവില്ലായ്മയാണ് ഇത് കാണിക്കുന്നതെന്നുമായിരുന്നു മോഡിയുടെ ആക്ഷേപം.

രൊഹാനിയയില്‍ നടന്ന റാലിയില്‍ തന്റെ ജീവനു ഒരു ഭീഷണിയും ഇല്ലായിരുന്നുവെന്നും പിന്നെ എങ്ങനെയാണ് വെറും 12 കിലോമീറ്റര്‍ ദൂരത്തുള്ള റാലി സ്ഥലത്ത് ഭീഷണിയുണ്ടായത്,  ഇവര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണോ എന്നും മോഡി  ചോദിച്ചിരുന്നു.

Advertisement