ഭീഷ്മ പര്‍വ്വത്തിലെ ആകാശം പോലെ എന്ന ഗാനത്തിന്റെ വീഡിയോ സോംഗ് പുറത്ത്. ശ്രീനാഥ് ഭാസിയും അനഘയുമാണ് ഗാനരംഗങ്ങളിലെത്തിയിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ ശ്രദ്ധ നേടിയിരുന്നു.

പ്രേക്ഷകര്‍ കാത്തിരുന്ന ഭീഷ്മ പര്‍വ്വത്തിലെ ഒരു പാട്ട് കൂടിയാണ് ആകാശം പോലെ. മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്തതിന് പിന്നാലെ ഭീഷ്മ പര്‍വ്വം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.


ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

മുഖ്യധാരാ സിനിമയില്‍ കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിച്ചത്.

ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്‌ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ ഭീഷ്മ പര്‍വ്വം ചെയ്യുകയായിരുന്നു.

Content Highlight: akasam pole video song of bheeshma parvam out