എഡിറ്റര്‍
എഡിറ്റര്‍
‘താന്‍ കുറേ നേരമായല്ലോ ചൊറിയുന്നു ശശീന്ദ്രനോട് കാശു വാങ്ങിട്ടുണ്ടെങ്കില്‍ അവിടെ വച്ചേക്ക്’; ചാനല്‍ ചര്‍ച്ചക്കിടെ പ്രേക്ഷകനോട് പൊട്ടിത്തെറിച്ച് മംഗളം സി.ഇ.ഒ
എഡിറ്റര്‍
Tuesday 28th March 2017 8:47pm

 

തിരുവനന്തപുരം: മംഗളം ടെലിവിഷന്റെ ആദ്യ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ പ്രേക്ഷകനോട് പൊട്ടിത്തെറിച്ച് മംഗളം സി.ഇ.ഒ അജിത് കുമാര്‍. ചാനലിലെ എന്റെ ചോര തിളയ്ക്കുന്നു എന്ന പരിപാടിയില്‍ മംഗളത്തിന് എതിരെ പരമാര്‍ശങ്ങള്‍ ഉന്നയിച്ച പ്രേക്ഷനോടായിരുന്നു അജിത് കുമാര്‍ പൊട്ടിത്തെറിച്ചത്.


Also read ‘ആളു കുറഞ്ഞതോടെ അങ്കമാലി ഡയറീസ് കാണാന്‍ ബംഗാളികളെ പണം കൊടുത്തിറക്കി’; നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണവുമായി തിയ്യറ്റര്‍ ഉടമ 


ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും പതറിയ അജിത് കുമാര്‍ പ്രേക്ഷകര്‍ ശശീന്ദ്രന്റെ കയ്യില്‍ നിന്നും കാശ് വാങ്ങിയവരാണെന്നും എന്‍.സി.പിക്കാരാണെന്നും ആരോപിക്കുകയും ചെയ്തു. അതിഥികള്‍ക്ക് പുറമേ പ്രേക്ഷകരും പങ്കാളികളാകുന്ന എം.വി നികേഷ് കുമാര്‍ അവതാരകനായ പരിപാടിയില്‍ പ്രേക്ഷകരുടെ നേരിട്ടുള്ള ചോദ്യങ്ങളാണ് അജിത് കുമാറിനെ ചൊടിപ്പിച്ചത്.

അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുന്നതിന്റെ ഇടയില്‍ മുന്‍ നിരയില്‍ ഇരുന്ന പ്രേക്ഷകനോടാണ് അജിത് കുമാര്‍ പൊട്ടിത്തെറിച്ചത്. ‘താന്‍ കുറേ നേരമായല്ലോ ചൊറിയുന്നു. ശശീന്ദ്രനോട് കാശു വാങ്ങിട്ടുണ്ടെങ്കില്‍ അവിടെ വച്ചേക്ക്’ എന്നായിരുന്നു അജിത് കുമാറിന്റെ പ്രതികരണം.

പ്രേക്ഷകര്‍ അജിത്തിനോടായി ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും അജിത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുമ്പോഴും കയ്യടിക്കുന്ന പ്രേക്ഷകരെ എന്‍.സി.പി പ്രവര്‍ത്തകരായാണ് അജിത് വിശേഷിപ്പിച്ചതും

Advertisement