അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു.

സൂരി നായകനായെത്തിയ മാമനാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിങ്ങിയ ചിത്രം. അതേസമയം 2024ല്‍ പുറത്തിറങ്ങിയ ഹലോ മമ്മിയാണ് ഐശ്വര്യ ഭാഗമായ അവസാന മലയാള ചിത്രം. അന്യഭാഷകളിലും സജീവമാകുന്ന ഐശ്വര്യ വരാനിരിക്കുന്ന സിനിമകളെ കുറിച്ച് മനസ് തുറക്കുകയാണ്.

ഗാട്ട ഗുസ്തി 2 എന്ന തമിഴ് സിനിമയാണ് വരാനിരിക്കുന്നതെന്നും സ്ത്രീപ്രാധാന്യമുള്ള കുടുംബ ചിത്രമാണതെന്നും ഐശ്വര്യ പറഞ്ഞു.

‘ഗാട്ട ഗുസ്തിയുടെ ഒന്നാം ഭാഗം നന്നായി സ്വീകരിക്കപ്പെട്ടിരുന്നു. സഫര്‍ സനല്‍ സംവിധാനം ചെയ്യുന്ന ആശയാണ് മലയാളത്തില്‍ ഇറങ്ങാനുള്ള സിനിമ. ഉര്‍വശി മാമാണ് കേന്ദ്രകഥാപാത്രം. മാമിന്റെ മകളുടെ കഥാപാത്രമാണെ് എനിക്ക്. സങ്കീര്‍ണമായ അമ്മ-മകള്‍ ബന്ധമാണ് സിനിമ പങ്കുവെക്കുന്നത്. ‘കാതല്‍’ സിനിമയുടെ എഴു ത്തുകാരനായ ആദര്‍ശ് സുകുമാരനുമായി ചേര്‍ന്ന് മറ്റൊരു സിനിമ ഒരുങ്ങുന്നുണ്ട്,’ ഐശ്വര്യുടെ വാക്കുകള്‍.

അതുപോലെ തെലുങ്കില്‍ ഒരു വലിയ പിരീഡ് ഡ്രാമ സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ടെന്നും ഏപ്രിലില്‍ ഹിന്ദി സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ഹിന്ദി ഒഴുക്കോടെ സംസാരിക്കാനുള്ള തയ്യാറെടുപ്പിലാണ് താനിപ്പോഴന്നെും നടി പറയുന്നു.

സിനിമയിലേക്കുള്ള ഒരോരുത്തരുടെയും യാത്ര വ്യത്യസ്തമാണെന്നും തനിക്ക് സിനിമയിലെത്തുക എളുപ്പ മായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ആഗ്രഹിക്കുക പോലും ചെയ്യാതെ സിനിമയിലേക്ക് എത്തിയ ആളാണ് താനെന്നും അതൊക്കെ ഓരോരുത്തരുടെ ഭാഗ്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ വന്നതിനുശേഷമാണ് താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചതെന്നും ഐശ്വര്യ പറഞ്ഞു.

Content Highlight: Aishwarya Lekshmi talks about her upcoming films