ഇന്ത്യയൊട്ടാകെയുള്ള സിനിമാ ആരാധകര്‍ ഏറെ കാത്തിരുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുനും രശ്മിക മന്ദാനയുമായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്. പുഷ്പയായി അല്ലുവും ശ്രീവല്ലിയായി രശ്മികയുമായിരുന്നു എത്തിയത്.

ഇന്ത്യന്‍ സിനിമയിലെ സകലകാല കളക്ഷന്‍ റെക്കോഡുകളും തകര്‍ക്കാന്‍ പുഷ്പ 2 ദി റൂളിന് എളുപ്പം സാധിച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത് പുഷ്പയായും ശ്രീവല്ലിയായും മാറിയ ഹോളിവുഡ് അഭിനേതാക്കളുടെ എ.ഐ ചിത്രങ്ങളാണ്.

കഴിഞ്ഞ ദിവസമായിരുന്നു ഒണ്‍ലിമെഗലോഡണ്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഹോളിവുഡ് താരങ്ങളെ പുഷ്പ രാജും ശ്രീവല്ലിയുമായി മാറ്റിയ എ.ഐ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

അല്ലു അര്‍ജുന് പകരം റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംസ്‌വര്‍ത്ത്, ഹെന്റി കാവില്‍, കീനു റീവ്‌സ്, ഡ്വെയ്ന്‍ ജോണ്‍സണ്‍, ടോം ഹാര്‍ഡി എന്നിവരെ ഉള്‍പ്പെടുത്തിയ പുഷ്പയുടെ പോസ്റ്ററാണ് ഒണ്‍ലിമെഗലോഡണ്‍ പങ്കുവെച്ചത്.

രശ്മിക മന്ദാനക്ക് പകരം ജെന്നിഫര്‍ ലോറന്‍സ്, ബ്ലേക്ക് ലൈവ്‌ലി എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഒന്നാകെ വൈറല്‍ ആകുകയായിരുന്നു.