കൊച്ചി: കേരളീയ വിഭവങ്ങള്‍ മെനുവില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിച്ച് റെയില്‍വേ. മുന്‍പുണ്ടായിരുന്ന എല്ലാവിഭവങ്ങളും തുടര്‍ന്നും ലഭ്യമാകുമെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു.
പൊറോട്ട, പുട്ട്, അപ്പം, പഴംപൊരി, കടലക്കറി, മുട്ടക്കറി,ഇലയട, ഉണ്ണിയപ്പം എന്നിവ മെനുവില്‍ നിന്നും ഒഴിവാക്കി ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ മെനു പുതുക്കിയിരുന്നു.
റെയില്‍വേയുടെ ഈ നടപടിക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. റെയില്‍വേ ഭക്ഷണ നിരക്ക് രണ്ടിരട്ടിയായി കൂട്ടിയതിന് പിന്നാലെയായിരുന്നു മെനുവില്‍ മാറ്റം വരുത്തി കേരളീയ വിഭവങ്ങള്‍ ഒഴിവാക്കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യാത്രക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടായ ആവശ്യത്തെ തുടര്‍ന്നാണ് ഒഴിവാക്കിയ വിഭവങ്ങള്‍ മെനുവില്‍ വീണ്ടും ഉള്‍പ്പെടുത്തുന്നതെന്ന് റെയില്‍വേ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
