dalit-students-who-got-admi
പ്രതാപ്ഗഡ്:  ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയതിന് ഉന്നത ജാതിക്കാരുടെ ഭീഷണി നേരിടുന്ന ദലിത് സഹോദരങ്ങള്‍ക്ക് പോലീസ് സംരക്ഷണം. വിദ്യാര്‍ത്ഥികളുടെ വീടിന് നേരെ കല്ലേറ് നടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിര്‍ദേശ പ്രകാരം സംരക്ഷണം ഏര്‍പ്പെടുത്തിയത്.

യു.പിയിലെ പ്രതാപ്ഗഡ് സ്വദേശികളായ രാജു (18), ബ്രിജേഷ് (19) എന്നീ സഹോദരങ്ങള്‍ ഐ.ഐ.ടി പരീക്ഷയില്‍ 167 ഉം 410 റാങ്കുകളാണ് നേടിയിരുന്നത്. വീടിന് നേരെ കല്ലെറിയുകയും വഴി തടസപ്പെടുത്തിയുമായിരുന്നു ഗ്രാമത്തിലെ ഉന്നത ജാതിക്കാര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്.

ഇവരുടെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട കേന്ദ്ര മാനവവിഭശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഐ.ഐടിയിലെ പ്രവേശന ഫീസ് ഇവര്‍ക്ക് ഒഴിവാക്കിക്കൊടുത്തിരുന്നു. ഇവര്‍ക്കുള്ള സഹായ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധിയും രംഗത്ത് എത്തിയിരുന്നു.