ദുബായ്: ഖത്തറിനെ ഫൈനല്‍ കളിപ്പിക്കരുതെന്നാവശ്യപ്പെട്ട് യു.എ.ഇ സമര്‍പ്പിച്ച പരാതി എ.എഫ്.സി. തള്ളി. ഫൈനലിന് മൂന്ന് മണിക്കൂര്‍ മുമ്പാണ് പരാതി തള്ളിക്കൊണ്ടുള്ള പത്രക്കുറിപ്പ് എ.എഫ്.സി. പുറത്ത് വിട്ടത്.

തെളിവുകളില്ലാതെ ആരോപണങ്ങള്‍ക്ക് പുറത്ത് എമിറേറ്റ് പരാതി സമര്‍പ്പിച്ചത്. ഇത് അടിയന്തിര അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് എ.എഫ്.സി. പത്രക്കുറിപ്പ് ഇറക്കിയത്.

ALSO READ: ഏഷ്യയില്‍ ഇന്ന് പട്ടാഭിഷേകം; ജപ്പാന് എതിരാളി ഖത്തര്‍

നേരത്തെ സെമിഫൈനലില്‍ യു.എ.ഇയെ തോല്‍പിച്ചാണ് ഖത്തര്‍ ഫൈനലിലെത്തിയത്.എതിരില്ലാത്ത നാല് ഗോളിനായിരുന്നു ജയം. മത്സരത്തിനിടെ ഖത്തര്‍ കളിക്കാര്‍ക്ക് നേരെ എമറാത്തികള്‍ ഷൂ എറിഞ്ഞത് വലിയ വിവാദമായിരുന്നു.

ഫൈനലില്‍ ജപ്പാനാണ് എതിരാളികള്‍. സെമിയില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ജപ്പാന്‍ ഇറാനെ കീഴടക്കിയത്.