അബൂദാബി: ഖത്തര്‍-യുഎ.ഇ എ.എഫ്.സി. ഏഷ്യാകപ്പ് ആവേശ സെമിഫൈനലില്‍ ഖത്തര്‍ ഒരു ഗോളിന് മുമ്പില്‍. ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ഖത്തറിന്റെ ബൗലെം ഖൗഖിയാണ് ഗോള്‍ നേടിയത്. 22-ാം മിനിറ്റിലായിരുന്നു ഗോള്‍.

ALSO READ: സയ്യിദ് മൈതാനത്ത് മധ്യേഷ്യ പിളരുന്നു; 42,000 എമിറാത്തികള്‍ക്കെതിരെ 11 ഖത്തറികള്‍

ഗോള്‍കീപ്പറുടെ പിഴവാണ് ഖത്തറിന് രണ്ടാം പത്തില്‍ ഗോള്‍ നേടികൊടുത്തത്. ഗോള്‍ നേടിയ നിമിഷം പതിവിന് വിപരീതമായി ഗ്യാലറി നിശബ്ദമായതും കൗതുകമായി.

42,000 എമിറാത്തി ആരാധകര്‍ക്കിടയിലാണ് ഖത്തറികള്‍ പന്തുതട്ടിയത്. മത്സരത്തിലൂടനീളം ആര്‍പ്പുവിളിക്കുന്ന എമിറാത്തികളുടെ വെല്ലുവിളി മറികടന്നായിരുന്നു ഖത്തറിന്റെ ആദ്യ ഗോള്‍