കോഴിക്കോട്: സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാന്‍ പ്രകാരമുള്ള നടപടികളില്‍ കോണ്‍ഗ്രസുകാര്‍ക്ക് പ്രത്യേക പ്രിവിലേജ് ഉണ്ടോ എന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ അഡ്വ. പി.എ മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുള്ള പ്രതികള്‍ക്ക് പ്രത്യേക പ്രിവിലേജ് തൂഫാനില്‍ ഉണ്ടോ ഇല്ലയോ എന്നുള്ളത് അഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പറയണമെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റിയാസ് പറഞ്ഞു.
കോണ്‍ഗ്രസിലെ നേതാക്കന്മാരില്‍ ഈ എം.ഡി.എം.എ സംഘവുമായി ബന്ധമുള്ളവര്‍ ഉണ്ടെങ്കില്‍ അവരിലേക്ക് അന്വേഷണം പോകുമോ ഇല്ലയോ ഇതാണ് അറിയേണ്ടേത്. തങ്ങള്‍ മയക്കു മരുന്നുമായി ബന്ധപ്പെട്ട തൂഫാനല്ല ഏതു പദ്ധതിക്കും അനുകൂലമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാ നിലയിലുള്ള സഹകരണവും ഞങ്ങളുടെ ഭാഗത്തുണ്ടാവുമെന്നും റിയാസ് പറഞ്ഞു.
മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ബന്ധമുള്ളവരും ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക പ്രിവിലേജ് ഉണ്ടെങ്കില്‍ ‘തൂഫാന്‍’ തൂഫാന്‍ ആയി പോകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നും റിയാസ് പറഞ്ഞു.
‘കഴിഞ്ഞ 10 കൊല്ലം ഡീഹണ്ട് എന്ന പേരില്‍ മയക്കുമരുന്നതിന്റെ വലിയ നിലയിലേക്കുള്ള പ്രവര്‍ത്തനം കേരള സര്‍ക്കാര്‍ നടത്തിയിരുന്നു. ഒരുപാട് കേസുകള്‍ അതിന്റെ ഭാഗമായി എടുത്തിരുന്നു. നിയമസഭയില്‍ കഴിഞ്ഞ 10 കൊല്ലം ഇതുമായി ബന്ധപ്പെട്ട് ഒന്നും സര്‍ക്കാര്‍ ചെയ്തില്ല എന്ന അനാവശ്യ പ്രചരണം തൂഫാന്റെ പ്രവര്‍ത്തനത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതുണ്ടാകില്ല നമ്മള്‍ എല്ലാവരും ചേര്‍ന്നു നില്‍ക്കണമെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞത്.
അത് നമുക്ക് അറിയാവുന്ന കാര്യമാണ്. അങ്ങനെ ചേര്‍ന്നു നിന്നുകൊണ്ടാണ് ഞങ്ങളെല്ലാവരും തൂഫാന്റെ പ്രവര്‍ത്തനമായിട്ട് സഹകരിക്കുന്നത്. എന്നാല്‍ തൂഫാനില്‍ എം.ഡി.എം.എ കേസുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ നേതാക്കന്മാരും മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ബന്ധമുള്ളവരും ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേക പ്രിവിലേജ് ഉണ്ടെങ്കില്‍ തൂഫാന്‍ തൂഫാന്‍ ആയി പോകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല,’ റിയാസ് പറഞ്ഞു.
ഈ വിഷയത്തില്‍ അഭ്യന്തര വകുപ്പ് മന്ത്രി നയം വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. ഈ കാസര്‍കോട്ട് കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഒപ്പിട്ടുകൊടുത്ത് ജാമ്യത്തില്‍ ഇറക്കിയതിനെകുറിച്ചും അവര്‍ക്ക് ഈ എം.ഡി.എം.എ കേസ് പ്രതിയുമായിട്ടുള്ള ബന്ധത്തെകുറിച്ചും മുഖ്യമന്ത്രി ഇപ്പോ എം.ഡി.എം.എ കേസിലെ ബന്ധപ്പെട്ടുകൊണ്ട് നടത്തിയ വെളിപ്പെടുത്തലുകളും ഉള്‍പ്പെടെ പരിശോധനക്ക് വിധേയമാക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും റിയാസ് പറഞ്ഞു.
നവകേരള സദസ്സുമായി ബന്ധപ്പെട്ടാണ് എം.ഡി.എം.എ കേസിലെ പ്രതിയെ പരിചയപ്പെട്ടതെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഉടനെ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയാണ് അതിനുമുമ്പ് മുഖ്യമന്ത്രിക്ക് ആ പ്രതിയുമായി ബന്ധമുണ്ടെന്ന്. ആ ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും മാധ്യമ വാര്‍ത്തകളായിട്ട് പുറത്തു വരികയാണെന്നും റിയാസ് പറഞ്ഞു,
എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ തെറ്റായ കാര്യങ്ങള്‍ പത്രസമ്മേളനങ്ങളില്‍ പറയുന്നത്. കാസര്‍കോട് എം.ഡി.എം.എ കേസിലെ പ്രതിക്ക് ജാമ്യം നിന്ന കോണ്‍ഗ്രസ് നേതാക്കന്മാരിലേക്ക് ഉള്‍പ്പെടെ തൂഫാന്റെ അന്വേഷണം പോകുമോ. ഈ യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ഡി.എം.എ കേസിലെ പ്രതി ആരൊക്കെയായിട്ട് ബന്ധമുണ്ട് എന്നുള്ള അന്വേഷണം തൂഫാന്റെ ഭാഗമായി നടക്കുമോ എന്നും റിയാസ് ചോദിച്ചു.
വി.ഡി. സതീശനെതിരായ വാര്‍ത്തകളുടെ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്ത സംഭവത്തെക്കുറിച്ചും റിയാസ് പ്രതികരണം അറിയിച്ചു. മെറ്റ ആ പോസ്റ്റുകള്‍ വെറുതെ നീക്കില്ലെന്നും കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്നവരുടെ താത്പര്യ പ്രകാരം ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് അത് നീക്കിയിട്ടുണ്ടാവുകയെന്നും റിയാസ് ചൂണ്ടിക്കാട്ടി.
‘മെറ്റ വെറുതെ ഡിലീറ്റ് ആക്കിയില്ലല്ലോ. കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്നവരുടെ താലപര്യത്തിന്റെ ഭാഗമായി ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇടപെടാതെ മെറ്റ പോലുള്ള ഒരു സംവിധാനം ഇങ്ങനെ ചെയ്യില്ല എന്നുള്ളത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതൊക്കെ ഭാവിയില്‍ നമ്മള്‍ മനസ്സിലാക്കാന്‍ വേണ്ടി പോകുന്ന പല കാര്യങ്ങളും അതിലൊക്കെ ഉണ്ട്,’ റിയാസ് പറഞ്ഞു.
കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണോ എന്ന് തോന്നുന്ന കാര്യങ്ങളാണ് ഓരോ ദിവസവും നടക്കുന്നതെന്നും റിയാസ് പറഞ്ഞു. മോദി സര്‍ക്കാരിന്റേതിന് സമാനമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും റിയാസ് അഭിപ്രായപ്പെട്ടു.
‘ഇപ്പൊ ന്യൂസ് ക്ലിക്കിന്റെ അനുഭവം നമ്മുടെ മുമ്പിലുണ്ട് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ രാജ്യങ്ങളുടെ റേറ്റിം എടുത്താല്‍ വളരെ താഴെയാണ് ഇന്ത്യ. ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട് ആക്രമിക്കപ്പെട്ടിട്ടുണ്ട് മാധ്യമ സ്ഥാപനങ്ങള്‍ പൂട്ടി അടക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെയുള്ള നിലപാട് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്.
ഇതിനെതിരെ രാജ്യത്തെ പ്രതിപക്ഷം ആകെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോയിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയും അത്തരും നിലപാടാണ് നരേന്ദ്ര മോഡദി ഗവണ്‍മെന്റ് എടുത്തിരുന്നതെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ അതിന് സമാനമായ നിലപാട് സ്വീകരിക്കുന്നു. ഇത് ഇരട്ടത്താപ്പാണ്.
കേരളം ഭരിക്കുന്നത് കോണ്‍ഗ്രസ് നയിക്കുന്ന ഗവണ്‍മെന്റ് ആണോ ബിജെപി നയിക്കുന്ന ഗവണ്‍മെന്റ് ആണോ എന്ന് സംശയം തോന്നുന്ന കാര്യങ്ങളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്,’ റിയാസ് പറഞ്ഞു.
Content Highlight: Adv PA Muhammed Riyas About VD Satheesan’s Pressmeet on Kasargod MDMA Case
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.