മലയാളികളുടെ പ്രിയ താരമാണ് നരെയ്ന്‍. മലയാളത്തിലെ എക്കാലത്തേയും മികച്ച ക്യാംപസ് മൂവികളിലൊന്നായ ക്ലാസ്‌മേറ്റ്‌സിലെ മുരളിയെ അവതരിപ്പിച്ചാണ് നരെയ്ന്‍ മലയാളികളുടെ ഹൃദയത്തിലിടം നേടിയത്.

നരെയ്ന്‍ ഭാഗമാകുന്ന പുതിയ ചിത്രമാണ് ‘അദൃശ്യം’. ഇന്ന് പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകളറിയിച്ചു കൊണ്ട് സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നരെയ്‌ന്റെ സോളോ മോഷന്‍ പോസ്റ്ററാണ് അദൃശ്യം ടീം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Content Highlight: Adrishyam team wishes happy birthday for Narain by releasing solo motion poster