തിരുവനന്തപുരം: പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ സര്‍ക്കാര്‍ തോറ്റിട്ടില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ്.
ഇത്തരം കേസുകള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതെന്നും അതിനായി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചില പാളിച്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ നടപടി കര്‍ശനമാക്കിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
