[] തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ഊര്‍മിളാദേവിയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്യാനാകില്ലെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. ഊര്‍മിളാദേവിയ്ക്ക് പകരം പുതിയ ഹെഡ്മിസ്ട്രസ് ചുമതലയേറ്റതിനാല്‍ സ്ഥലംമാറ്റം സ്‌റ്റേ ചെയ്യുന്നതിന് പ്രസക്തിയില്ലെന്നാണ് ട്രിബ്യൂണലിന്റെ നിരീക്ഷണം.
സംഭവവുമായി ബന്ധപ്പെട്ട മുഴുന്‍ രേഖകളും വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വിഷയം വീണ്ടും പരിഗണിക്കും. വിദ്യാഭ്യാസവകുപ്പിന്റെ നടപടിക്കെതിരെ ഇന്നലെയാണ് അധ്യാപിക പരാതി നല്‍കിയത്. സ്‌കൂളിലെ പരിപാടിയ്ക്ക് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് വെവകിയെന്ന പേരില്‍ അപമാനിച്ചെന്ന് പറഞ്ഞായിരുന്നു ഊര്‍മിളദേവിയുടെ സ്ഥലംമാറ്റം.
മന്ത്രിയുടെ നടപടി ജാതീയ വിവേചനമാണെന്ന് സംശയിക്കുന്നതായി അധ്യാപികയുടെ പരാതിയില്‍ പറയുന്നു. അതേ സമയം കോട്ടണ്‍ഹില്‍ സ്‌കൂളിലെ പരിപാട് 11 മണിക്കാണ് നിശ്ചയിച്ചിരുന്നതെന്നും താന്‍ വൈകുമെന്ന കാര്യം യഥാസമയം സംഘാടകരെ അറിച്ചിരുന്നെന്നും താന്‍ സ്‌കൂളിലെത്തിയപ്പോള്‍ സ്‌കൂള്‍ ഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഇതിനിടെ സ്ഥലംമാറ്റ വിവാദത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിയ്ക്കുമെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി. അബ്ദുറബ്ബിന് പക്വതയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ലീഗിന് കുടപിടിക്കുന്ന സമീപനം മുഖ്യമന്ത്രി മാറ്റണമെന്നും പിണറായി കൊച്ചിയില്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ വിമര്‍ശനം ശക്തമായതോടെ പുതിയ വിശദീകരണവുമായി അബ്ദുറബ്ബ് രംഗത്തെത്തി. അധ്യാപിക വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും എന്നാല്‍ പി.ടി.എ അടക്കം അധ്യാപികക്കെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും അബ്ദുറബ്ബ് പറഞ്ഞു.
