മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി സ്‌ക്രീനില്‍ ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടി വാമിഖ ഗബ്ബി. കല്യാണ്‍ ജ്വലേഴ്‌സിന്റെ ഓണത്തിന്റെ പരസ്യത്തിലാണ് വാമിഖയും മഞ്ജുവും ആദ്യമായി ഒന്നിച്ചത്. സഹോദര സ്‌നേഹത്തിന്റെ ദൃഢത പറഞ്ഞ പരസ്യത്തിന്റെ ഷൂട്ടിനിടക്ക് എടുത്ത ചിത്രങ്ങള്‍ വാമിഖ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ചിത്രീകരണം ഏറെ മനോഹരമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഓണവും വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് പരസ്യചിത്രങ്ങളിലാണ് വാമിഖയും മഞ്ജുവും അഭിനയിച്ചത്. കല്യാണ്‍ ജ്വലേഴ്‌സിന്റെ പഞ്ചാബിലെ ബ്രാന്‍ഡ് അമ്പാസിഡറാണ് വാമിഖ ഗബ്ബി. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായ ഗോദയിലൂടെയാണ് വാമിഖ മലയാളികള്‍ക്ക് സുപരിചിതയായത്. പിന്നീട് പൃഥ്വിരാജ് ചിത്രം നയനിലും വാമിഖ എത്തിയിരുന്നു.
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണമാണ് ഇനി പുറത്തിറങ്ങാനുള്ള മഞ്ജുവിന്റെ ചിത്രം. സൗബിന്‍ ഷാഹിറാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി ഒടുവില്‍ പുറത്ത് വന്ന പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.
