തന്റെ പുതിയ ചിത്രമായ പള്ളിമണിയുടെ പോസ്റ്റര്‍ നശിപ്പിച്ച സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണവുമായി നടി ശ്വേത മേനോന്‍. ചുമിരില്‍ ഒരു പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ എല്ലാ പോസ്റ്ററും ചീത്തയാവണമെന്നും പക്ഷെ പള്ളിമണിയുടെ പോസ്റ്റര്‍ മാത്രമാണ് കീറിയിട്ടുള്ളതെന്നും ശ്വേത പറഞ്ഞു.

പള്ളിമണി റിലീസായാല്‍ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് സിനിമയെ നശിപ്പിക്കുമെന്ന് തങ്ങള്‍ക്ക് മുന്നറിയിപ്പ് ഒക്കെ തന്നിട്ടുണ്ടെന്നും അതിന്റെ വോയ്‌സ് മെസേജ് കയ്യില്‍ ഉണ്ടെന്നും ശ്വേത പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ചുമരില്‍ പോസ്റ്റര്‍ ഒട്ടിക്കുമ്പോള്‍ എല്ലാ പോസ്റ്ററും ചീത്തയാവണം. പക്ഷെ ഇവിടെ പള്ളിമണിയുടെ പോസ്റ്റര്‍ മാത്രം കീറി. വലത് സൈഡിലും ഇടത് സൈഡിലും ഉള്ള ബാക്കി പോസ്റ്ററുകള്‍ അവിടെ തന്നെയുണ്ട്. എന്റെ സിനിമയുടെ പോസ്റ്റര്‍ മാത്രം നശിപ്പിച്ചിരിക്കുന്നു.

ഞങ്ങളല്ല ഈ കാര്യം വിചാരിച്ചത്. പ്രേക്ഷകരാണ് ഞങ്ങള്‍ക്ക് ഫോട്ടോ അയച്ചത്. പള്ളിമണി റിലീസ് ആയാല്‍ നെഗറ്റീവ് റിവ്യൂസ് കൊടുത്ത് പൊങ്കാല ഇടുമെന്ന് ഞങ്ങള്‍ക്ക് മുന്നറിയിപ്പ് ഒക്കെ തന്നു. അതിന്റെ വോയ്‌സ് മെസേജ് കയ്യില്‍ ഉണ്ട്.

ഇപ്പോഴത്തെ സിനിമാ രീതിയൊക്കെ മാറിയിട്ടുണ്ട്. എല്ലാത്തിനും ഒരു വില പേശല്‍ ഉള്ളത് പോലെയുണ്ട്. സിനിമ ഇത്ര ദിവസം ഓടിക്കണമെങ്കില്‍ ആള്‍ക്കാരെ ഞങ്ങള്‍ വേണമെങ്കില്‍ കയറ്റി തരാമെന്നൊക്കെ മാളില്‍ നിന്ന് വിളിച്ച് പറയും. അതിനായിട്ട് പൈസ തരണം എന്നൊക്കെ കേള്‍ക്കുന്നത് ഭയങ്കര പുതുമയാണ്. ഇതൊക്കെ ഭയങ്കര ഷോക്കിങ്ങായിരുന്നു.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും പടങ്ങള്‍ പോലെ തന്നെ പുതിയ ടീമിന്റെ പടത്തെ വെക്കരുത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും അത് ഈസിയാണ്,” ശ്വേത മേനോന്‍ പറഞ്ഞു.

content highlight: actress swetha menon about pallimani movie