കൊച്ചി: അടുത്തിടെ താന്‍ നേരിടേണ്ടി വന്ന വിഷാദരോഗത്തെ കുറിച്ചും അതിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയതിനെ കുറിച്ചും മനസുതുറന്ന് നടി സനുഷ. യൂട്യൂബ് ചാനലിലൂടെയാണ് ആ അനുഭവങ്ങള്‍ താരം പങ്കിട്ടത്. ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ച് വരെ താന്‍ ചിന്തിച്ചിരുന്നെന്നും വളരെയേറെ ഭയപ്പെട്ട സമയമായിരുന്നു അതെന്നും സനുഷ പറയുന്നു.
സനുഷയുടെ വാക്കുകള്‍:
”കൊവിഡിന്റെ തുടക്കസമയം എല്ലാംകൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു, വ്യക്തിപരമായും തൊഴില്‍പരമായും ഒക്കെ. എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പോലും പേടി തോന്നുന്നു,
എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാന്‍ വളരുകയായിരുന്നു. എങ്ങനെ ആളുകളോട് പറയും. കുടുംബത്തോട്, സുഹൃത്തുക്കളോട് ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥ.
Content Highlight: Actress Sanusha about her depression days Video
