ചെറിയ വേഷങ്ങളിലൂടെ വന്ന് ശ്രദ്ധനേടിയ താരമാണ് നടി രാധിക. വര്‍ഷങ്ങളായുള്ള തന്റെ ശീലത്തെ കുറിച്ച് പറയുകയാണ് താരം. തന്റെ വീടിന്റെ പുറകിലൂടെ റെയില്‍വേ ട്രാക്ക് പോകുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ട്രെയിനിന്റെ ശബ്ദം തനിക്ക് ശീലമായെന്നും രാധിക പറഞ്ഞു.

കല്യാണം കഴിഞ്ഞ ആദ്യ സമയത്തൊക്കെ ട്രെയിന്റെ ശബ്ദമില്ലാതെ ഉറങ്ങാന്‍ ബുദ്ധിമുട്ടായിരുന്നെന്നും എന്നാല്‍ തന്റെ വീട്ടില്‍ വന്നാല്‍ പങ്കാളി അഭി ഉറങ്ങാറില്ലെന്നും അവര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഇപ്പോള്‍ ഈ ട്രെയിനിന്റെ ശബ്ദം ഞങ്ങള്‍ക്ക് ശീലമായി. വന്ന സമയത്തൊന്നും അങ്ങനെയായിരുന്നില്ല. അന്നൊക്കെ ഞാന്‍ ഫ്രണ്ട്‌സിനോട് പറയുമായിരുന്നു, വീടിന്റെ പുറകിലൂടെ ട്രെയിന്‍, മുകളിലൂടെ വിമാനം, മുമ്പിലൂടെ കാര്‍ മറ്റൊരു സ്ഥലത്താണ് ഞാന്‍ താമസിക്കുന്നതെന്ന്.

ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. രാത്രിയൊക്കെ ട്രെയിനിന്റെ ശബ്ദം കേട്ടിട്ട് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ അന്നൊക്കെ ഉണ്ടായിട്ടുണ്ട്. പിന്നെ അതൊക്കെ ശീലമായി. ഇപ്പോള്‍ ട്രെയിന്റെ ശബ്ദം കേട്ടില്ലെങ്കില്‍ ഉറങ്ങാന്‍ കഴിയില്ലെന്ന അവസ്ഥയായി.

കല്യാണം കഴിഞ്ഞ ആദ്യ സമയത്തൊക്കെ അഭിയുടെ വീട്ടില്‍വെച്ച്, ട്രെയിന്റെ ശബ്ദമില്ലാതെ ഉറങ്ങാന്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അഭിയോട് പറയുമായിരുന്നു ഞങ്ങളുടെ വീട്ടില്‍ ട്രെയിനിന്റെ ശബ്ദം കേള്‍ക്കുമായിരുന്നു, ഇപ്പോളത് കേള്‍ക്കാത്തത് കൊണ്ട് എനിക്ക് ഭയങ്കര മിസിങ്ങാണെന്ന്.

അഭിക്ക് ഇവിടെ വന്നാല്‍ ഉറങ്ങാന്‍ പറ്റില്ല. ഞങ്ങള്‍ വല്ലപ്പോഴും മാത്രമാണ് ഇങ്ങോട്ട് വരുന്നത്. അഭിയുടെ വീട്ടില്‍ ഒരാഴ്ച എന്റെ വീട്ടില്‍ ഒരാഴ്ച അങ്ങനെ നിന്ന് പോകുകയാണ് ചെയ്യുന്നത്. രാത്രി ട്രെയിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അഭി ചാടി എണീക്കും. എന്നിട്ട് ഫോണില്‍ കുത്തികൊണ്ടിരിക്കും,’ രാധിക പറഞ്ഞു.

content highlight: actress radhika about her house