നടിയായും അവതാരകയായും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് പേളി മാണി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഭര്‍ത്താവും സീരിയല്‍ താരവുമായ ശ്രീനിഷ് അരവിന്ദ്, മകള്‍ നില എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വിവിധ പ്ലാറ്റ്‌ഫോമുകളില്‍
പങ്കുവെക്കാറുമുണ്ട്.

ഇപ്പോള്‍ മകള്‍ക്കൊപ്പമുള്ള പുതിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പേളി. മകള്‍ക്ക് പാട്ട് പാടിക്കൊടുക്കുന്നതായ വീഡിയോ പകര്‍ത്തിയിരിക്കുന്നത് ഭര്‍ത്താവ് ശ്രീനിഷ് തന്നെയാണ്.

”ഒരു ഗായികയായ ഞാന്‍, എന്റെ അറിവ് മുഴുവന്‍ കുഞ്ഞിലേക്ക് പകര്‍ന്നു കൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവെയ്ക്കുന്നു,” എന്നാണ് ഫോട്ടോയുടെ കൂടെ പേളി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ചില സംഗീതസ്വരങ്ങള്‍ മകള്‍ക്ക് പാടിക്കൊടുക്കാന്‍ ശ്രമിക്കുന്ന പേളിയേയും അതുകേട്ടിരിക്കുന്ന മകളെയും വീഡിയോയില്‍ കാണാം. നില കാലുകള്‍കൊണ്ട് പേളിയുടെ മുഖത്ത് ചവിട്ടിക്കളിക്കുന്നതും വീഡിയോയിലുണ്ട്. ചവിട്ടുകൊണ്ട് മതിയായ പേളിയുടെ ഭാവത്തിനാണ് പാട്ടിനേക്കാള്‍ ആരാധകര്‍ കയ്യടിക്കുന്നത്.

വീഡിയോയ്ക്ക് താഴെ ഒരുപാട് പേര്‍ കമന്റുകള്‍ പറഞ്ഞ് എത്തുന്നുണ്ട്. പേളിയോടും മകളോടുമുള്ള സ്നേഹം പങ്കുവെച്ചാണ് കമന്റുകള്‍ അധികവും.
View this post on Instagram

A post shared by Pearle Maaney (@pearlemaany)

 അതേസമയം പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇത്രയും വലിയ പാട്ടുകാരിയാണെന്ന് ആരും പറഞ്ഞില്ലല്ലോയെന്നാണ് പലരും ചിരിക്കുന്ന ഇമോജികളുമായി ചോദിക്കുന്നത്. പാട്ട് നിര്‍ത്താന്‍ വേണ്ടിയാണ് നില ചവിട്ടുന്നതെന്നും ചിലര്‍ തമാശയായി പറയുന്നുണ്ട്.