തിയേറ്ററുകളില്‍ നിന്നും ചരിത്രവിജയം നേടിക്കൊണ്ടായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. മലയാള സിനിമയ്ക്ക് ഒട്ടനവധി ഫീല്‍ ഗുഡ് ചിത്രങ്ങള്‍ സമ്മാനിച്ച ഗിരീഷ് എ.ഡി തന്റെ സ്‌ട്രോങ് ഹോള്‍ഡായ റോം-കോം ഴോണറിലൂടെ മലയാള സിനിമയിലെ റെക്കോഡ് ബുക്ക് തിരുത്തിയെഴുതുകയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവുമധികം ആളുകള്‍ തിയേറ്ററിലെത്തി കണ്ട മലയാള ചിത്രമായ ബെത്‌ലഹേം കേരള ബോക്‌സ് ഓഫീസില്‍ നിന്നും ആഗോളതലത്തിലും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രമായി മാറിയിരുന്നു.

സോള്‍മേറ്റ്‌സ് ഒരു സാത്തുക്കുടി പ്രണയം. Photo: Bhavana Studios / Youtube.com

മലയാളി കുടുംബപ്രേക്ഷകര്‍ ബെത്‌ലഹേമിനെ ഏറ്റെടുത്തതോടെ റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടപ്പോഴും ചിത്രത്തിന് വലിയ കളക്ഷനായിരുന്നു പ്രതിദിനം തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ പ്രൊമോഷനെന്ന പോലെ പുറത്തിറക്കിയ സോള്‍മേറ്റ്‌സ് ഒരു സാത്തുക്കുടി പ്രണയം എന്ന ഷോര്‍ട്ട് ഫിലിമും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോടിക്കണക്കിന് ആളുകളായിരുന്നു ചിത്രം യൂട്യൂബിലൂടെ കണ്ടത്. ഷോര്‍ട്ട് ഫിലിമില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത് പാര്‍വതി അയ്യപ്പദാസായിരുന്നു. ബെത്‌ലഹേമിലും പാര്‍വതി പ്രധാനവേഷത്തിലെത്തിയിരുന്നു.

വെബ് സീരീസുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയ നടിയാണ് പാര്‍വതി അയ്യപ്പദാസ്. ‘സൂപ്പര്‍ ശരണ്യ’യിലൂടെ സിനിമയിലെത്തിയ പാര്‍വതി ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഫഹദ് ഫാസിലുമായുണ്ടായ അനുഭവത്തെ കുറിച്ച് പാര്‍വതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയ്ക്ക് പോയപ്പോള്‍ അവിടെ എല്ലാവരും തമ്മില്‍ പരിചയമുള്ള ആള്‍ക്കാരായിരുന്നു. അതില്‍ എനിക്ക് മാത്രമായിരുന്നു ആരെയും അറിയാത്തതായിട്ടുണ്ടായിരുന്നത്. ദിലീഷേട്ടന്‍, ഫഹദേട്ടന്‍, ശ്യമേട്ടന്‍ തുടങ്ങിയവരെയെല്ലാം എന്റെ ജീവിത്തില്‍ ആദ്യമായിട്ട് കാണുകയായിരുന്നു. എല്ലാവരെയും അത്ഭുതത്തില്‍ കാണുകയായിരുന്നു ഞാനപ്പോള്‍. ഇവരെയെല്ലാം നമ്മള്‍ കുറേ നാളായിട്ട് ആരാധിക്കുന്ന ആള്‍ക്കാരാണല്ലോ.

Photo: Screen Grab/ Reporter Films/ Youtube.com

ഇവരെയെല്ലാം ആദ്യമായിട്ട് കാണുന്നതിന്റെ കൗതുകത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഫഹദ് ഫാസില്‍ സാര്‍ അതിലൂടെ നടന്നുപോയി. ഞാന്‍ പുള്ളിയുടെ ഓറയൊക്കെ ആസ്വദിച്ച് ഇങ്ങനെ നില്‍ക്കുകയായിരുന്നു. എന്നെ അറിയത്തില്ലായിരിക്കും എന്ന് വിചാരിച്ച് ഞാന്‍ മാറിനിന്നു. കുറച്ച് കഴിഞ്ഞ് അദ്ദേഹം എന്റെ അടുത്ത് വന്ന് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച കുട്ടിയല്ലേ നന്നായിരുന്നു കേട്ടോ അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. അത് കേട്ട് എന്താണ് പറയുക എന്നറിയാതെ ഞാന്‍ നിന്നുപോയി. ഫഹദ് ഫാസില്‍ വന്ന് നമ്മളെ തിരിച്ചറിയുക അഭിനന്ദിക്കുക എന്ന് പറയുന്നത് എനിക്ക് പ്രൊസസ് ചെയ്യാന്‍ പറ്റിയില്ല,’ പാര്‍വതി പറഞ്ഞു.

Content Highlight: Actress Parvathy Ayyappadas talks about meeting Fahadh Faasil