പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. അഭിനേത്രി, ഗായിക എന്ന നിലയിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ തന്റെ അച്ഛൻ ഒന്നര വയസ്സുള്ളപ്പോൾ തന്നെ നദിയിൽ ഇറക്കി നീന്താൻ പഠിപ്പിച്ചിരുന്നുവെന്നും ഒരു വയസ്സുള്ളപ്പോൾ ആരോഗ്യം വർധിപ്പിക്കാൻ ഗ്രൗണ്ടിലൂടെ ഓടിക്കാറുണ്ടായിരുന്നുവെന്നും മഡോണ സെബാസ്റ്റ്യൻ പറഞ്ഞിരുന്നു.
ഈ പരാമർശങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അതിനെ കുറിച് ഇപ്പോൾ തുറന്ന് പറയുകയാണ് താരം. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
ചെറിയ പ്രായത്തിൽ നീന്തുന്നത് വലിയ കാര്യമൊന്നുമല്ല. പിന്നെ ഞാൻ പറഞ്ഞ ശൈലികൊണ്ടാണ് ആളുകൾ എന്നെ അങ്ങനെ ട്രോൾ ചെയ്തത്. അതൊക്കെ കണ്ടപ്പോൾ എനിക്ക് തന്നെ ഒരു കൗതുകം തോന്നി. നമ്മൾ വളരെ കംഫർട്ടബിളായി സംസാരിക്കില്ലേ, അങ്ങനെ ഇരുന്ന് സംസാരിച്ച ഒരു സംഭവമായിരുന്നു അത്.
ട്രോൾ ഒക്കെ വന്നപ്പോൾ ആദ്യം ആളുകൾക്ക് എന്നോട് സ്നേഹമില്ലേയെന്നാണ് തോന്നിയത്. അത് കണ്ടപ്പോൾ എനിക്ക് വിഷമവും തോന്നി. പിന്നെ ഞാൻ വിചാരിച്ചു, അത് ഞാൻ പറഞ്ഞ രീതിയുടെ പ്രശ്നമായിരിക്കുമെന്ന്. സത്യത്തിൽ അത് വലിയ കാര്യമൊന്നുമല്ല എന്നും താരം പറഞ്ഞു.
കുറേ പേർ വന്ന് ഞങ്ങളുടെ കുട്ടിയും അത് ചെയ്യാറുണ്ട്, പറഞ്ഞത് ശരിയാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. എന്റെ ചെറുപ്പത്തിൽ എനിക്ക് അത് നല്ലൊരു ലേണിംഗ് എക്സ്പീരിയൻസായിരുന്നു. ആളുകൾ നമ്മൾ പറയുന്ന കാര്യങ്ങളെ ഇങ്ങനെയൊക്കെയാണ് എടുക്കുന്നതെന്ന തിരിച്ചറിവ് അതിലൂടെ ഉണ്ടായി. അതിൽ നിന്ന് കുറേ കാര്യങ്ങൾ ഞാൻ പഠിച്ചു. ഇപ്പോൾ അതൊന്നും എന്നെ ബാധിക്കുന്നില്ല. വലിയ കാര്യമായും കാണുന്നില്ല. ഇനിയും ഒരുപാട് കഥകൾ പറയാനുണ്ടെന്നും മഡോണ കൂട്ടിച്ചേർത്തു.
മഡോണ സെബാസ്റ്റിയന്‍ photo: Facebook.com
ചെറിയ പ്രായത്തിൽ നീന്തുന്നത് വലിയ കാര്യമൊന്നുമല്ല. അതൊക്കെ സ്വാഭാവികമാണ്. എന്റെ സിസ്റ്ററിനെ എന്റെ ഡാഡി നീന്താൻ കൊണ്ടുപോകുന്ന ഫോട്ടോകളൊക്കെ ഇപ്പോഴും എന്റെ ഫേസ്ബുക്കിലുണ്ട്. അതുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങളുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.
എന്നാൽ പ്രേക്ഷകരോട് എന്ത് സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്ന കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കണം. നമ്മൾ പറയുന്ന രീതിയിൽ അതിനെ അവർ സ്വീകരിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ട് അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.
Content Highlight: Actress Madonna Sebastian about a Viral Interview