കൊച്ചി: മമ്മൂട്ടി ചിത്രമായ വാത്സല്യത്തില്‍ അദ്ദേഹത്തിന്റെ മകളായെത്തിയ ബാലതാരമായ അമ്പിളിയെ ആരും അങ്ങനെ പെട്ടെന്ന് മറക്കാനിടയില്ല. കാക്കത്തൊള്ളായിരം, മിന്നാരം, മിഥുനം, മീനത്തില്‍ താലിക്കെട്ട്, തുടങ്ങി നിരവധി ചിത്രങ്ങളിലാണ് അക്കാലത്ത് ബേബി അമ്പിളി മറക്കാനാകാത്ത പ്രകടനം കാഴ്ചവെച്ചത്.

വാത്സല്യത്തിന്റെ ലൊക്കേഷനിലുണ്ടായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് അമ്പിളി ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അമ്പിളിയുടെ പ്രതികരണം.

‘വാത്സല്യം ലൊക്കേഷനൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്.അന്ന് വെക്കേഷന്‍ സമയത്ത് ദുല്‍ഖറും സഹോദരിയും ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു.

ആ വീടിന്റെ മുന്നില്‍ നെല്‍പ്പാടമുണ്ടായിരുന്നു. ദുല്‍ഖറും ചേച്ചിയും ഞങ്ങളെല്ലാവരും അവിടെ പോയി കളിക്കുമായിരുന്നു. ഇന്ന്, ദൈവമേ ഞാന്‍ ആരുടെ കൂടെയാ ഓടിക്കളിച്ചത് എന്നൊക്കെ ഓര്‍ക്കാറുണ്ട്,’ അമ്പിളി പറഞ്ഞു.

Content Highlights: Actress Ambili Shares Experience About Valsalyam Movie