വെട്രിമാരന് സംവിധാനം ചെയ്ത വിടുതലൈ ചിത്രത്തെ പ്രശംസിച്ച് രജനികാന്ത്. തമിഴ് സിനിമ ഇതുവരെ കാണാത്ത കഥയാണ് വിടുതലൈയിലൂടെ വെട്രിമാരന് പറയുന്നതെന്നും അദ്ദേഹം തമിഴ് സിനിമാ വ്യവസായത്തിന്റെ അഭിമാനമാണെന്നും രജനികാന്ത് പറഞ്ഞു.
സൂരിയുടെ പ്രകടനത്തേയും ഇളയരാജയുടെ സംഗീതത്തെയും രജനികാന്ത് പ്രശംസിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെണ് അദ്ദേഹം ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ഇതിനകം തന്നെ ആരാധകര്‍ ട്വീറ്റ് ഏറ്റെടുത്തുകഴിഞ്ഞു.
”വിമോചനം… തമിഴ് സിനിമ ഇതുവരെ കാണാത്ത കഥ. മികച്ച തിരക്കഥ. സൂരിയുടെ പ്രകടനം വിസ്മയിപ്പിക്കുന്നു. ഇളയരാജ, സംഗീതത്തിന്റെ രാജാവ്.

വെട്രിമാരന് തമിഴ് സിനിമാ വ്യവസായത്തിന്റെ അഭിമാനമാണ്. രണ്ടാം ഭാഗത്തിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” രജനികാന്ത് പറഞ്ഞു.
മാര്‍ച്ച് 31ന് റിലീസ് ചെയ്ത ചിത്രത്തിന് വലിയ കളക്ഷനാണ് കേരളത്തിലെ ബോക്സോഫീസില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഒരാഴ്ച്ച പിന്നിടുമ്പോള്‍ ഒരു കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയിരിക്കുന്നത്.

മക്കള്പടയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കുമരേശന്‍ എന്ന കഥാപാത്രത്തെയാണ് സൂരി അവതരിപ്പിക്കുന്നത്. പെരുമാള്‍ എന്ന കഥാപാത്രമായി വിജയ് സേതുപതിയും ഒന്നാം ഭാഗത്തില്‍ നിര്‍ണായകമായ വേഷം അവതരിപ്പിക്കുന്നുണ്ട്.
— Rajinikanth (@rajinikanth) April 8, 2023
രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ പെരുമാള്‍ എന്ന കഥാപാത്രത്തിലൂന്നിയാകും സിനിമ മുന്നോട്ട് പോകുകയെന്ന സൂചന നല്‍കിയാണ് ആദ്യഭാഗം അവസാനിക്കുന്നത്.
content highlight: actor rajanikanth praised viduthali movie and vetrimaran
