മുരളി ഗോപി തന്റെ അച്ഛനെയും അമ്മയേയും കുറിച്ച് പറയുകയാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ഭരത് ഗോപി അസുഖം ബാധിച്ച് കിടപ്പിലായപ്പോള്‍ കുടുംബം നോക്കിയിരുന്നത് അമ്മയായിരുന്നുവെന്നാണ് മുരളി ഗോപി പറഞ്ഞത്.
അച്ഛന്റെ ലൈഫിലെ ഹീറോയാണ് താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരി തന്റെ അമ്മയാണെന്നും അദ്ദേഹം പരഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അച്ഛന്‍ കുറച്ച് കാലം കിടപ്പിലായിരുന്നു. അങ്ങനെയുള്ള സമയത്ത് നമുക്ക് ഇത് കണ്ട് നില്‍ക്കാന്‍ മാത്രമെ സാധിക്കുകയുള്ളു. ഞാനും എന്റെ സിസ്റ്ററും അന്ന് ചെറിയ കുട്ടികളായിരുന്നു. അമ്മയായിരുന്നു മുഴുവന്‍ ഉത്തരവാധിത്തവുമെടുത്തത്.

മൊത്തം ഡൊമസ്റ്റിക് ലോഡും അമ്മയായിരുന്നു മാനേജ് ചെയ്തത്. ബാലന്‍സ് ചെയ്ത് തന്നെയാണ് അമ്മ മുന്നോട്ട് പോയത്. അമ്മയുടെ പ്രൊഫഷണല്‍ ലൈഫും അതിനൊപ്പം മാനേജ് ചെയ്തു.

ജെന്റര്‍ സ്‌പെസിഫിക്കായിട്ട് പറയുകയാണെങ്കില്‍ അച്ഛന്റെ കഥയിലെ ഹീറോ അമ്മയാണ്. കാരണം അന്നത്തെ സിറ്റുവേഷനെ വളരെ മനോഹരമായിട്ടാണ് അമ്മ ഹാന്റില്‍ ചെയ്തത്. അച്ഛന്റെ കഥയില്‍ മാത്രമല്ല, അമ്മ ഞങ്ങളുടെയും ഹീറോയാണ്.
അമ്മ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഭംഗിയുള്ള വ്യക്തിയാണ്. അമ്മ തന്നെയാണ് എന്റെ ശക്തിയും. അച്ഛനും അമ്മയും പരസ്പരം മനസിലാക്കിയാണ് മുന്നോട്ട് പോയത്. അച്ഛന്‍ നടനായത് കൊണ്ട് തന്നെ അദ്ദേഹത്തിന് തിരക്കുകളുണ്ടാവും പക്ഷെ ഞങ്ങളെ കുടുംബം ബാലന്‍സ് ചെയ്ത് നിര്‍ത്തിയത് അമ്മയാണ്,” മുരളി ഗോപി പറഞ്ഞു.
content highlight: actor murali gopi about his parents
