ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ് ചിത്രമാണ് ഏജന്റ്. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസിനെത്തുന്നുണ്ട്. മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ ശബ്ദമുണ്ടായിരുന്നു. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറില്‍ മമ്മൂട്ടിക്ക് രണ്ട് ശബ്ദം ഉണ്ടായത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ഒടുവില്‍ രണ്ടാമതും മമ്മൂട്ടി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തെലുങ്കില്‍ ഡബ്ബ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.

ഏജന്റ് ഡബ്ബിങ് എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ സ്പഷ്ടമായി തെലുങ്ക് സംഭാഷണങ്ങള്‍ പറയുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. ഡബ്ബിങ് പൂര്‍ത്തിയാക്കിയ ശേഷം ക്യാമറയില്‍ നോക്കി മമ്മൂട്ടി ചിരിക്കുന്നതും കാണാന്‍ കഴിയും.
വീഡിയോക്ക് താഴെ ആരാധകരുടെ തള്ളികയറ്റമാണ്. നിരവധിയാളുകളാണ് കമന്റ് ചെയ്യുന്നത്. തേച്ചാല്‍ ഇനിയും മിനുങ്ങും അറ്റമില്ലാത്ത അത്ഭുതമെന്നാണ് ഒരാള്‍ കമന്റ് ചെയ്‌യുന്നത്.

‘ഇപ്പോഴും സ്വയം പഠിക്കാനും പുതുക്കാനും ഉള്ള ആ താല്പര്യം അത് തന്നെ ആണ് മമ്മൂട്ടി എന്ന നടനെ ഏറ്റവും മികച്ചതായി നിലനിര്‍ത്തുന്നത്’, ശബ്ദ മാന്ത്രികന്‍, ഏത് ഭാഷയും ഇവിടെ ഓക്കെയാണ് തുടങ്ങി നിരവധി കമന്റുകളാണ് നിമിഷ നേരം കൊണ്ട് വീഡിയോക്ക് താഴെ നിറയുന്നത്.
