സൗത്ത് ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ നായകന്മാരാണ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷ ചിത്രമാണ് ഒറ്റ്. ടി.പി. ഫെല്ലിനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തിലും തമിഴിലുമായി ഒരേ സമയമാണ് റിലീസ് ചെയ്യുക.
ഇപ്പോള്‍ ‘ഒറ്റി’ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഷൂട്ടിനിടെ അരവിന്ദ് സ്വാമി ഗെയിം കളിക്കുന്ന വീഡിയോയാണ് കുഞ്ചാക്കോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഷൂട്ടിന് വിളിക്കുന്ന ആളോട് താനൊരു ടൂര്‍ണമെന്റ് കളിക്കുകയാണ് എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ രസകരമായ മറുപടി.
തമിഴില്‍ രണ്ടകം എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു.
ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ നടന്‍ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
25 വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. 1996ല്‍ പുറത്തിറങ്ങിയ ‘ദേവരാഗ’മായിരുന്നു അരവിന്ദ് സ്വാമി അവസാനം അഭിനയിച്ച മലയാള ചിത്രം.
Content Highlight: Actor Kunchacko Boban Aravind Swami OTTU Movie
