മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് പ്രേക്ഷകർ സംശയമേതുമില്ലാതെ പറയുന്ന പേരാണ് ഉർവശിയുടേയത്. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉർവശി തന്റെ പതിമൂന്നാം വയസിൽ തന്നെ നായിക നടിയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീട് സഹനടിയായും ഹാസ്യതാരമായും ഒട്ടനവധി റോളുകളിലാണ് ഉർവശി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. 2024ൽ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉർവശി സ്വന്തമാക്കിയിരുന്നു.

ഉർവശിയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പുതുമുഖ സംവിധായകനായ സനൽ സഫർ സംവിധാനം ചെയ്ത ആശ. ജോജു ജോർജ്, രമേശ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണം സ്വന്തമാക്കുകയും ദിനംപ്രതി ഷോകൾ വർധിപ്പിച്ച് മുന്നേറുകയുമാണ്.

ഉർവശി.ജോജു ജോർജ്. Photo. Screen Grab/ Youtube

ഇപ്പോഴിതാ ആശ സിനിമയുടെ വിജയത്തിന്റെ ഭാഗമായി നടന്ന തിയേറ്റർ വിസിറ്റിനിടെ നടൻ ജോജു ജോർജ് ഉർവശിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

’50 വർഷം, 700 ഓളം പടങ്ങൾ, രണ്ട് നാഷണൽ അവാർഡ്, ആറ് സംസ്ഥാന അവാർഡ്. ഇപ്പോൾ ആശ പൊളിച്ചുകൊണ്ടേയിരിക്കുന്നു. ഒരേ ഒരു ഉർവശി,’ എന്നാണ് ജോജു പറഞ്ഞത്. ഉർവശിക്ക് പകരം മറ്റാർക്കും ഇത് സാധിക്കുകയില്ല എന്ന തരത്തിലായിരുന്നു ജോജുവിന്റെ വാക്കുകൾ.

ആശ സിനിമയുടെ കഥ ആലോചിച്ചപ്പോൾ ആദ്യം ഒരു പുരുഷ കഥാപാത്രത്തെ വെച്ചാണ് ചിന്തിച്ചതെന്നും പിന്നീട് സ്ത്രീ കഥാപാത്രമായാൽ കൂടുതൽ നന്നാകുമെന്ന് തോന്നിയെന്നും ജോജു പറഞ്ഞു. സ്ത്രീ കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ ആദ്യം മനസിലേക്ക് വന്നത് ഉർവശി ചേച്ചിയായിരുന്നു. മറ്റൊരു ഓപ്ഷൻ തങ്ങളുടെ മുന്നിലുണ്ടായിരുന്നില്ലെന്നും ജോജു വ്യക്തമാക്കി.

ഉർവശി. Photo. Screen Grab/ Youtube

‘ഞാൻ ജനിച്ച സമയം മുതൽ ഉർവശി ചേച്ചിയുടെ സിനിമകൾ കാണാൻ തുടങ്ങിയതാണ്. സ്ക്രീനിൽ കാണുമ്പോൾ എന്ത് രാസമാണെന്ന് തോന്നിയിട്ടുള്ള ഒരു അഭിനേത്രിയാണ് ഉർവശി ചേച്ചി,’ എന്നും ജോജു പറഞ്ഞു. ആശയിലെ ഉർവശിയുടെ പ്രകടനത്തെ കുറിച്ചുള്ള ജോജുവിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Content Highlight: Actor joju george Talks about Aasha movie and urvashi